മീഡിയ വൺ ചാനലിന് രണ്ടു ദിവസത്തെ സംപ്രേക്ഷണ അനുമതി റദ്ദു ചെയ്ത കേന്ദ്ര സർക്കാർ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തു വരുകയാണ്. ഈ അവസരത്തിൽ ചാനൽ പൂട്ടിയത് നല്ലതാണെന്ന് അഭിപ്രായപ്പെട്ട രശ്മി നായർക്ക് മറുപടിയുമായി ശ്രീജ നെയ്യാറ്റിൻകര. സമൂഹമാധ്യമത്തിലൂടെയാണ് ശ്രീജയുടെ പ്രതികരണം.
‘ ഫാസിസം ഒരു വാർത്താ ചാനലിന്റെ നാവരിയാൻ ശ്രമിക്കുമ്പോൾ അതിനെ പ്രത്സാഹിപ്പിച്ചു കൊടുക്കുന്നത് എന്തുതരം ഫാസിസ്റ്റ് വിരുദ്ധ ബോധമാണെന്ന് മനസിലാകുന്നില്ല. നിങ്ങളുടെയൊക്കെ രാഷ്ട്രീയം ഇത്രമാത്രം അധഃപതിച്ചതാണോ. എന്ത് രാഷ്ട്രീയ ദർശനങ്ങളാണ് നിങ്ങളെയൊക്കെ നയിക്കുന്നത്?’- എന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ശ്രീജ ചോദിക്കുന്നു.
read also: നഷ്ടപ്പെട്ട പാസ്‌പോർട്ട് ഉടമസ്ഥന് തിരിച്ചു നൽകി: തൊഴിലാളിയെ ആദരിച്ച് ദുബായ് എമിഗ്രേഷൻ മേധാവി
പോസ്റ്റ് പൂർണ്ണ രൂപം
മുസ്ലീം മാനേജ്‌മെന്റിന്റെ കീഴിലുള്ള മീഡിയാ വൺ ചാനലിനോട് ഹിന്ദുത്വ ഫാസിസം അതിന്റെ പ്രഹരശേഷി തീവ്രമായി പ്രയോഗിക്കുമ്പോൾ അത് ആഘോഷമാക്കുന്ന രശ്മി ആർ നായരടക്കമുള്ള സ്ത്രീകളോടും മറ്റു സകലരോടും പറയാനുള്ളത് ….
ഈ ആഘോഷത്തിലൂടെ നിങ്ങൾ യഥാർഥത്തിൽ ഫാസിസത്തിന്റെ നാവായി മാറുകയാണ് ചെയ്യുന്നത് ….. നിങ്ങൾ തിരിച്ചറിയപ്പെടുകയാണ്
മീഡിയ വണ്ണിനോടും അതിന്റെ നടത്തിപ്പുകാരായ ജമാഅത്തെ ഇസ്‌ലാമിയോടും നമുക്ക് നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം എന്നാൽ ഫാസിസം കൃത്യമായ പൊളിറ്റിക്കൽ അജണ്ടയോടെ മീഡിയ വണ്ണിന് നേരെ ഭരണഘടനയെ വെല്ലുവിളിച്ചു കൊണ്ട് ഭീകരത നടപ്പാക്കുമ്പോൾ അവർക്ക് അങ്ങനെ തന്നെ വേണം, കണക്കായിപ്പോയി, നന്നായി പോയി എന്നൊക്കെ പ്രതികരിക്കുന്നത് സംഘികൾ ആണെങ്കിൽ മനസിലാക്കാം … മതേതര പക്ഷത്ത് നിന്ന് ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഫാസിസത്തെ എത്രമാത്രം ശക്തിപ്പെടുത്തും എന്നറിയാത്തവരാണോ നിങ്ങളൊക്കെ … രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളും രാഷ്ട്രീയ ശത്രുതയും ഒന്നല്ല മനുഷ്യരേ …. ഫാസിസം ഒരു വാർത്താ ചാനലിന്റെ നാവരിയാൻ ശ്രമിക്കുമ്പോൾ അതിനെ പ്രത്സാഹിപ്പിച്ചു കൊടുക്കുന്നത് എന്തുതരം ഫാസിസ്റ്റ് വിരുദ്ധ ബോധമാണെന്ന് മനസിലാകുന്നില്ല …നിങ്ങളുടെയൊക്കെ രാഷ്ട്രീയം ഇത്രമാത്രം അധഃപതിച്ചതാണോ …. എന്ത് രാഷ്ട്രീയ ദർശനങ്ങളാണ് നിങ്ങളെയൊക്കെ നയിക്കുന്നത്?
ഹിന്ദുത്വ ഫാസിസ്റ്റ് സർക്കാർ സുരക്ഷാ കാരണം എന്ന് പറഞ്ഞു കൊണ്ട് ഒരു വാർത്താ ചാനലിന്റെ സംപ്രേക്ഷണം തടയുക,എന്താണ് ആ സുരക്ഷാ കാരണം എന്ന് പറയാതിരിക്കുകയും അതു വഴി ആ ചാനലിനെ സംശയിക്കാനുള്ള കാരണങ്ങൾ സമൂഹത്തിലിട്ടു കൊടുക്കുകയും ചെയ്യുക അഥവാ കൃത്യമായ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കുമ്പോൾ അതിനെ ചോദ്യം ചെയ്യാതെ അതിനെതിരെ പ്രതിഷേധിക്കാതെ അത് നന്നായി എന്ന് പറയുന്നത് ഫാസിസത്തെ സഹായിക്കലല്ലാതെ മറ്റെന്താണ് ….?
എന്ത് രാഷ്ട്രീയാഭിപ്രായ വ്യത്യാസം ആരോടുണ്ടായാലും അവരെ ഫാസിസത്തിന് ഒറ്റിക്കൊടുക്കരുത് മനുഷ്യരേ അത് പൊറുക്കാനാകാത്ത രാഷ്ട്രീയ അനീതിയാണ് ….
മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വച്ചു കൊണ്ട് ഹിന്ദുത്വ ഫാസിസ്റ്റ് തേർവാഴ്ചയ്ക്ക് ഇരയാക്കാൻ മീഡിയാ വണ്ണിനെ വിട്ടു കൊടുക്കില്ല എന്ന് ഒറ്റക്കെട്ടായി പറയാൻ ഫാസിസ്റ്റ് വിരുദ്ധ പക്ഷത്ത് നിൽക്കുന്നവർ ആർജ്ജവം കാണിക്കേണ്ട സമയമാണിത് … അതിന് തയ്യാറാകാത്തവർ ആരായാലും അവർ ഫാസിസത്തിന്റെ ഒറ്റുകാരാണ് …. അതിനിർണ്ണായക രാഷ്ട്രീയ സാഹചര്യത്തിൽ അവരെ രാഷ്ട്രീയമായി വിശ്വസിക്കാൻ കഴിയില്ല ….
ഫാസിസത്തിന് മുന്നിൽ രണ്ട് പക്ഷം മാത്രം ഫാസിസത്തിന്റെ പക്ഷവും ഫാസിസ്റ്റ് വിരുദ്ധ പക്ഷവും ..
ഞാൻ നിലകൊള്ളുന്നത് ഫാസിസ്റ്റ് വിരുദ്ധ പക്ഷത്താണ്
അതുകൊണ്ട് തന്നെ ഞാൻ നിരുപാധികം മീഡിയാ വണ്ണിനൊപ്പം നിൽക്കുന്നു കാരണം എന്റെ മൗനം പോലും ഫാസിസത്തിന് ശക്തി പകരാൻ പാടില്ല എന്ന് എനിക്ക് നിർബന്ധമുണ്ട് …
ഒറ്റുകാരുടെ സഹായത്തോടെ നിലനിൽക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റ് സർക്കാർ തുലയട്ടെ …
മീഡിയാവൺ ടീംസിന് നിറഞ്ഞ സ്നേഹവും പിന്തുണയും അറിയിക്കുന്നു ❤
Post Your Comments