![](/wp-content/uploads/2020/03/dileep.jpg)
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നടന്നത് വൈകാരികമായ വാദപ്രതിവാദം. വീട്ടിലെ സകലപുരുഷന്മാരെയും കേസിൽ പ്രതികളാക്കിയെന്നും എൺപത്തിനാലുകാരിയായ അമ്മയും വീട്ടിലെ മറ്റുസ്ത്രീകളുമാണ് ഇനി ബാക്കിയുള്ളതെന്നും ദിലീപ് കോടതിയിൽ പറഞ്ഞു. അന്വേഷണവുമായി ഇതുവരെ സഹകരിച്ചിട്ടുണ്ടെന്നും എന്നാൽ എങ്ങനെയും കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കി.
അതേസമയം, ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. ഫോൺ കിട്ടാൻ കെഞ്ചേണ്ട സ്ഥിതിയാണുണ്ടായതെന്നും ഫോൺ മുംബൈയിൽ അയച്ച് ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യം കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ദിലീപിന്റെ അറസ്റ്റ് തടഞ്ഞിരിക്കുന്നതിനാൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നും ദിലീപിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്യണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
പ്രായപൂർത്തിയായ രണ്ടു പേർ ഒരുമിച്ച് താമസിച്ചാൽ ‘സദാചാര പൊലീസിങ്’ നടത്തരുതെന്ന് ഹൈകോടതി ഉത്തരവ്
ദിലീപിന് മാത്രമായി പ്രത്യേക പ്രിവിലേജ് ഉണ്ടാകരുതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.അതേസമയം, ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. വാദം പൂർത്തിയാക്കി ചൊവ്വാഴ്ച തന്നെ ജാമ്യാപേക്ഷയിൽ വിധി പറയും.
Post Your Comments