ഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ കടന്നുകയറുന്നതിനുള്ള ചൈന നടത്തുന്ന നീക്കങ്ങള്‍ മറികടക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സുപ്രധാന നീക്കം വിജയം കാണുന്നു. മേഖലയിൽ ഇന്ത്യയുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഒമാന്‍ തീരുമാനിച്ചതിന് പുറമെ ഒമാനിലെ പ്രധാന തുറമുഖത്ത് ഇന്ത്യയ്ക്ക് സൈനികമായ ഇടപെടല്‍ നടത്തുന്നതിന് അനുമതി ലഭിക്കുകയും ചെയ്തു. 2018ല്‍ നരേന്ദ്ര മോദി നടത്തിയ നീക്കത്തിന്റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനങ്ങൾ. ഇതിനായി ഒമാനിലെ ഉന്നത സൈനിക-പ്രതിരോധ ഉദ്യോസ്ഥര്‍ ഡല്‍ഹിയിലെത്തും. ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ നടത്തുന്ന സുപ്രധാന ചര്‍ച്ചകള്‍ ചൈന ആശങ്കയോടെയാണ് കാണുന്നത്.
ഒമാനിലെ ദുഖും തുറമുഖം സൈനികമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഇന്ത്യയ്ക്ക് അനുമതിയുണ്ടെന്നും തന്ത്രപ്രധാന മേഖലയിലെ തുറമുഖം ഇന്ത്യയ്ക്ക് തുറന്നുകിട്ടുന്നത് വളരെ ആശാവഹമായ കാര്യമാണെന്നും അധികൃതർ അറിയിച്ചു. ഒമാനുമായി സഹകരണം ശക്തമാക്കാന്‍ ചൈന നടത്തിയ നീക്കങ്ങള്‍ മറികടന്നാണ് ഇന്ത്യയ്ക്ക് ഒമാന്‍ തുറമുഖ സൗകര്യം ഒരുക്കിയത്. ഡല്‍ഹിയിലെത്തുന്ന ഒമാനിലെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥര്‍ ഫെബ്രുവരി നാല് വരെ ഇന്ത്യയിലുണ്ടാകും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉള്‍പ്പെടെയുള്ളവരുമായി ഒമാന്‍ സൈനിക നേതാക്കള്‍ ചര്‍ച്ച നടത്തും.
ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ്: പിഴ ഇളവ് തിങ്കളാഴ്ച്ച അവസാനിക്കും
ഒമാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സെക്രട്ടറി ജനറലും മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥനുമായ മുഹമ്മദ് നാസര്‍ അല്‍ സാബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലെത്തുന്നത്. ഇന്ത്യയ്ക്കും ഒമാനുമിടയില്‍ സൈനിക സഹകരണത്തിന് പ്രത്യേക സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സമിതിയുടെ യോഗം വരുംദിവസം ഡല്‍ഹിയില്‍ നടക്കും. പ്രതിരോധ മേഖലയില്‍ പരസ്പരം സഹകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയും ഒമാനും ജെഎംസിസി രൂപീകരിച്ചത്. യോഗത്തിൽ സുപ്രധാന ധാരണകളുണ്ടാക്കുമെന്നാണ് വിവരം. ഇന്ത്യയില്‍ നിന്നുള്ള ആയുധങ്ങള്‍ ഒമാന്‍ വാങ്ങുന്നതിനുള്ള കരാര്‍ രൂപീകരിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Post Your Comments