UAELatest NewsNewsInternationalGulf

ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ്: പിഴ ഇളവ് തിങ്കളാഴ്ച്ച അവസാനിക്കും

ഷാർജ: യുഎഇയുടെ 50 -ാം വാർഷിക ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ട്രാഫിക് പിഴ ഇളവുകൾ തിങ്കളാഴ്ച്ച അവസാനിക്കും. 50 ശതമാനമാണ് ഷാർജയിൽ ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 14 ന് മുമ്പ് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ട്രാഫിക് നിയമ ലംഘനങ്ങൾക്കും ഇളവ് ബാധകമാണെന്ന് ഷാർജ അറിയിച്ചിരുന്നു. ഇളവ് പ്രകാരം വാഹനമോടിക്കുന്നവർക്ക് അവരുടെ ബ്ലാക്ക് പോയിന്റുകൾ റദ്ദാക്കാനും കണ്ടുകെട്ടിയ വാഹനങ്ങൾ തിരികെ ലഭിക്കാനും കഴിയുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

Read Also: ഫീസ് അടയ്ക്കാൻ വൈകി: പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിൽ കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

അതേസമയം മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുക, ലൈസൻസില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ചേസിസോ മാറ്റുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. ഷാർജയ്ക്ക് പുറമെ അജ്മാൻ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, ഫുജൈറ തുടങ്ങിയ സ്ഥലങ്ങളിലും ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നു.

Read Also: ‘അവർ പാവങ്ങളാണ്, അവരെ കുടുക്കിയതാണ്’: യുവാക്കള്‍ കുറ്റക്കാരല്ലെന്ന് ഒളിച്ചോടിയ പെണ്‍കുട്ടികള്‍, കേസിൽ ട്വിസ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button