കോട്ടയം : എംജി സര്‍വകലാശാലയില്‍ ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് വിജലിൻസ് പിടികൂടിയ സെക്ഷൻ അസിസ്റ്റന്റ് എൽസി ഇടത് യൂണിയന്റെ സജീവ പ്രവർത്തക. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ചും വിജിലൻസ് അന്വേഷണം നടത്തും.
അറസ്റ്റിലായ എൽസി കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ ഫയലുകളും അടുത്ത ദിവസം വിജിലൻസ് പരിശോധിക്കും. കേസിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് വിദ്യാർത്ഥി സംഘടനകൾ അടക്കം ആവശ്യപ്പെടുന്നത്. അതിനിടെ സംഭവത്തിൽ അന്വേഷണം നടത്താൻ സർവകലാശാലയും തീരുമാനിച്ചു. നാളെ ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ അന്വേഷണ സമിതിയെ നിശ്ചയിക്കാനാണ് തീരുമാനം.
Read Also : ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
എംബിഎ മാർക്ക് ലിസ്റ്റ് വേഗത്തിൽ നൽകാമെന്ന് പറഞ്ഞാണ് എൽസി 1.1 ലക്ഷം രൂപ വിദ്യാർത്ഥിനിയോട് ആദ്യം വാങ്ങിയത്. പിന്നീട് പ്രൊവിഷണൽ സർട്ടിഫിക്കറ്റിനായി 30,000 രൂപ കൂടി ആവശ്യപ്പെട്ടതോടെ വിദ്യാർത്ഥിനി വിജിലൻസിനെ സമീപിക്കുകയായിരുന്നു. 15,000 രൂപ കൂടി വാങ്ങുന്നതിനിടയിലാണ് വിജിലൻസിന്റെ പിടിയിലായത്.സംഭവത്തിൽ എൽസിയെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. പരീക്ഷാഭവൻ ഇ വൺ 7 സെക്ഷനിലെ ജീവനക്കാരിയായിരുന്നു എൽസി. 2010 ൽ പ്യൂണായി ജോലിയിൽ കയറിയ ഇവർ പിന്നീട് തസ്തിക മാറ്റത്തിലൂടെ സെക്ഷൻ അസിസ്റ്റന്റ് ആകുകയായിരുന്നു.
Post Your Comments