Latest NewsIndia

മതപരിവർത്തനം തടയുക തന്നെ വേണം’ : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: മതപരിവർത്തനം തടയുക തന്നെ വേണമെന്നും അതിനെതിരെ നിയമനിർമാണം നടത്തണമെന്നും ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. ഇത്തരം നിയമങ്ങൾ ആരെയും തെറ്റായി ബാധിക്കാത്ത രീതിയിൽ ഉള്ളതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ ജലന്ധറിൽ വച്ചാണ് അരവിന്ദ് കെജരിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.

” മതം എന്നത് ഓരോരുത്തരുടെയും സ്വകാര്യ കാര്യമാണ്. ഒരു ദൈവത്തെ ആരാധിക്കാനുള്ള അവകാശം എല്ലാ മനുഷ്യർക്കും ഉണ്ട്. നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി തീർച്ചയായും നിയമനിർമാണം നടത്തണം. എന്നാൽ അത്തരം നിയമങ്ങൾ ആരെയും തെറ്റായി ബാധിക്കാത്ത രീതിയിൽ ഉള്ളതും ആയിരിക്കണം. ഭയപ്പെടുത്തി മതപരിവർത്തനം നടത്തുന്നത് തീർത്തും തെറ്റായ ഒരു കാര്യമാണ്”, ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിൽ ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് എന്നിവയുൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തനം നിയന്ത്രിക്കാൻ നിയമം കൊണ്ടു വന്നിരുന്നു. അസം, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമം നടപ്പിലാക്കുന്നത് പരിഗണനയിലാണ്. അതിനിടയിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ ഈ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button