ഡൽഹി: വൻകിട കമ്പനികളിൽ നിന്നും ഇന്ത്യൻ മാധ്യമരംഗത്തെ രക്ഷിക്കാനുള്ള നിയമം അണിയറയിൽ ഒരുങ്ങുന്നുവെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ.
‘ഇന്ത്യൻ മാധ്യമ രംഗത്തെ ഐടി മന്ത്രാലയം സംരക്ഷിക്കുക തന്നെ ചെയ്യും. ഈ മേഖലയിലെ വൻകിട കമ്പനികളുടെ മേൽക്കോയ്മ അവസാനിപ്പിക്കണം. ഇത് ലക്ഷ്യമാക്കിയുള്ള നിയമം കേന്ദ്രസർക്കാർ അണിയറയിൽ ഒരുക്കുന്നുണ്ട്. നിരവധി രാജ്യങ്ങളിൽ ഇപ്പോൾ തന്നെ ഇതിനുള്ള നിയമം നടപ്പിലാക്കിക്കഴിഞ്ഞു.’- രാജീവ് ചന്ദ്രശേഖർ പറയുന്നു.
Also read: കുടുംബാഭിവൃദ്ധിയ്‌ക്ക് ജപിക്കാം ശ്രീകൃഷ്ണാഷ്ടകം
കേന്ദ്രസർക്കാർ ആദ്യമായിട്ടല്ല ഇക്കാര്യം ശ്രദ്ധിക്കുന്നതെന്നും, വൻകിട ടെക്നോളജി കമ്പനികളുടെ ബിസിനസ് രീതികളും വാർത്തകളിൽ നിന്നും ലാഭമുണ്ടാക്കുന്ന പ്രവർത്തനശൈലിയും സർക്കാർ പഠിച്ചു വരികയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇന്ത്യൻ ഡാറ്റയുടെ ശക്തി ഇന്ത്യൻ സർക്കാർ തിരിച്ചറിഞ്ഞെന്നും, ഇതിന്റെ മോണിറ്റയ്സേഷൻ ഗുണങ്ങൾ വിദേശികൾക്കല്ല, മറിച്ച് ഇന്ത്യക്കാർക്കാണ് ലഭിക്കേണ്ടതെന്ന് കേന്ദ്രമന്ത്രിയെ അനുകൂലിച്ചു കൊണ്ട് സുപ്രീം കോടതി അഭിഭാഷകനായ പവൻ ദുഗ്ഗൽ അഭിപ്രായപ്പെട്ടു.
Post Your Comments