Latest NewsArticle

ഭ്രൂണഹത്യയും നിയമങ്ങളും : ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഭ്രൂണഹത്യയെ നിർവചിക്കുന്നത് ഇപ്രകാരം

ഈയിടെ യുഎസ് കോടതി പ്രഖ്യാപിച്ച ഭ്രൂണഹത്യ സംബന്ധമായ വിധി, ലോകവ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ഭ്രൂണഹത്യ ഒരിക്കലും ഒരു മൗലികാവകാശമല്ല എന്നായിരുന്നു ആ കോടതി വിധി. ഈ വിധിയിലൂടെ, 50 വർഷം നീണ്ട നിയമപരമായ കീഴ്‌വഴക്കമാണ് കോടതി മാറ്റിമറിച്ചത്.

ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഭ്രൂണഹത്യയെ എങ്ങനെയാണ് നിർവചിച്ചിരിക്കുന്നതെന്ന് നമുക്ക് നോക്കാം. സെക്ഷൻ 312 പ്രകാരം, മനപ്പൂർവ്വം നടത്തുന്ന ഭ്രൂണഹത്യ ഇന്ത്യയിൽ കുറ്റകരമായ ഒരു പ്രവൃത്തിയാണ്. അഥവാ അങ്ങനെ ചെയ്യുന്നെങ്കിൽ അത് സ്ത്രീയുടെ ജീവൻ രക്ഷിക്കാനോ, അല്ലെങ്കിൽ നിയമം അനുശാസിക്കുന്ന മറ്റേതെങ്കിലും സാഹചര്യത്തിലോ ആയിരിക്കണം.

ഇന്ത്യയിൽ യഥാർത്ഥത്തിൽ ഭ്രൂണഹത്യ നിയമവിധേയമാണ്. അതും ഏതാണ്ട് അമ്പത് വർഷത്തോളമായി. പക്ഷേ, ഭ്രൂണഹത്യ നടത്തുന്നത് നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളിലായിരിക്കണം. താഴെ പറയുന്നതാണ് ആ സാഹചര്യങ്ങൾ.

 

1) 20 ആഴ്ച പ്രായമായിട്ടാണ് ഭ്രൂണഹത്യ നടത്തുന്നതെങ്കിൽ ഒരു ഡോക്ടറുടെ അഭിപ്രായം തേടണം.

2) 24 ആഴ്ച പ്രായമായിട്ടാണ് ഭ്രൂണഹത്യ നടത്തുന്നതെങ്കിൽ രണ്ട് ഡോക്ടർമാരുടെ അഭിപ്രായം തേടേണ്ടത് നിർബന്ധമാണ്.

3) ഗർഭധാരണം മൂലം, ഗർഭം ധരിച്ച സ്ത്രീയുടെ ജീവന് അപകടം ഉണ്ടെങ്കിൽ ഭ്രൂണഹത്യ നടത്താവുന്നതാണ്.

4) കുട്ടിക്ക് പ്രകടമായ ശാരീരിക/മാനസിക വൈകല്യമുണ്ടെങ്കിലും ഭ്രൂണഹത്യ നടത്താവുന്നതാണ്.

5) ബലാൽസംഗം പോലുള്ള ഒരു ശാരീരിക ആക്രമണത്തിന്റെ ഇരയാണ് ഗർഭിണിയായ സ്ത്രീയെങ്കിൽ, ഭ്രൂണത്തിന് 24 ആഴ്ച പ്രായമാകുന്നതിനു മുൻപ് ഭ്രൂണഹത്യ നടത്താൻ നിയമം അനുവാദം നൽകുന്നുണ്ട്.

6) യുദ്ധം, മനുഷ്യാവകാശ ലംഘനം മുതലായ സാഹചര്യങ്ങളിൽ ഗർഭിണിയാവുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഈ നിശ്ചിത കാലയളവിനുള്ളിൽ ഭ്രൂണഹത്യ നടത്താവുന്നതാണ്.

7) വിവാഹിതയല്ലാത്ത പെൺകുട്ടിക്കും ഇന്ത്യയിൽ
ഭ്രൂണഹത്യ നടത്താൻ അനുവാദമുണ്ട്.

8) വിവാഹിതയായ സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെയും ഭ്രൂണഹത്യ നടത്താൻ അനുവാദമുണ്ട്. എന്നാൽ, തിരിച്ച് സ്ത്രീയുടെ സമ്മതമില്ലാതെ ഭ്രൂണഹത്യ നടത്താൻ നിർബന്ധിക്കാൻ പുരുഷനവകാശമില്ല. അങ്ങനെ ചെയ്താൽ, അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ നിയമം അനുശാസിക്കുന്നു.

ഭ്രൂണഹത്യയ്‌ക്ക് പബ്ലിക് നാഷണൽ ഹെൽത്ത് ഇൻഷുറൻസ് ഫണ്ടുകൾ അനുവദിക്കുന്നുണ്ട്. മെഡിക്കൽ അബോർഷന് 1500 രൂപയും സർജിക്കൽ അബോർഷന് 15,500 രൂപയും സർക്കാർ നൽകുന്നുണ്ട്. രോഗനിർണയം, ചികിത്സ, ആശുപത്രിവാസം, മരുന്നുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button