Latest NewsNewsInternationalKuwaitGulf

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന 250 മലയാളി നഴ്‌സുമാരുടെ ജോലി പ്രതിസന്ധിയിൽ

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന 380 നഴ്‌സുമാരുടെ ജോലി പ്രതിസന്ധിയിൽ. ഇതിൽ 250 മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ കമ്പനി കരാർ റദ്ദാക്കിയതോടെയാണ് നഴ്‌സുമാരുടോ ജോലി പ്രതിസന്ധിയിലായത്. 26 ന് തൊഴിൽ കരാർ കാലാവധി അവസാനിക്കുമെന്ന് 2 ദിവസം മുൻപ് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നുവെന്ന് നഴ്‌സുമാർ പറഞ്ഞു. ജെടിസി- അൽസുകൂർ കമ്പനി വഴി കരാർ വ്യവസ്ഥയിൽ നിയമിക്കപ്പെട്ടവരുടെ ജോലിയാണ് പ്രതിസന്ധിയിലായത്.

Read Also: എന്റെ അച്ഛനും മുൻ ഭർത്താവും ഭൂലോകഫ്രോഡുകളും തുരപ്പന്മാരുമാണ്, ബെറ്റർ ചെറ്റ ആരെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല: സംഗീത

അവധിയെടുത്തു നാട്ടിൽ പോകണമെന്നും പുതിയ കരാർ ലഭിച്ചാൽ തിരികെ കൊണ്ടുവരാമെന്നുമാണു കമ്പനിയുടെ വിശദീകരണം. അതേസമയം കമ്പനിയിൽ നിന്നു വിടുതൽ നൽകിയാൽ ഇവർക്ക് ആരോഗ്യമന്ത്രാലയത്തിൽ നിയമനം ലഭിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുമുണ്ട്. വിഷയത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈത്ത് ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഉചിതമായ പരിഹാരം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നാണ് സൂചന.

Read Also: കുഞ്ഞുങ്ങളിലെ ഡയപ്പറിന്റെ ഉപയോ​ഗം: അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button