Latest NewsNewsLife StyleHealth & Fitness

കുഞ്ഞുങ്ങളിലെ ഡയപ്പറിന്റെ ഉപയോ​ഗം: അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുഞ്ഞുങ്ങളിൽ ഇപ്പോൾ സ്ഥിരമായി കണ്ട് വരുന്ന ഒന്നാണ് ഡയപ്പര്‍ ഉപയോഗം മൂലമുണ്ടാകുന്ന അലര്‍ജിയും ചൊറിച്ചിലും. രക്ഷിതാക്കളുടെ എളുപ്പത്തിന് വേണ്ടിയാണ് ഡയപ്പർ സ്ഥിരമായി ഉപയോ​ഗിക്കുന്നത്. എന്നാൽ അത് കുഞ്ഞുങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുന്നു. ഡയപ്പർ സ്ഥിരമായി ഉപയോ​ഗിക്കുന്നതിലൂടെ കുഞ്ഞുങ്ങളിൽ പലതരത്തിലുള്ള അസുഖങ്ങളാണ് ഉണ്ടാകുന്നത്. എന്നാൽ, ഡയപ്പർ മൂലമുള്ള പ്രശ്നം പരിഹരിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാൻ കഴിയുന്ന ചില മാര്‍ഗ്ഗങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

കടുകെണ്ണ കുഞ്ഞുങ്ങളിലുണ്ടാകുന്ന അലർ‌ജിയും ചൊറിച്ചിലും മാറ്റാൻ സഹായിക്കുന്നു.കടുകെണ്ണ ചെറുതായി ചൂടാക്കിയ ശേഷം കുഞ്ഞുങ്ങളുടെ പിൻഭാ​ഗത്ത് പുരട്ടുന്നത് ഏറെ നല്ലതാണ്. ആഴ്ച്ചയിൽ രണ്ട് തവണയെങ്കിലും പുരട്ടാൻ ശ്രമിക്കുക.

വിന്നാ​ഗിരി കുഞ്ഞുങ്ങളിലെ ത്വക്ക് രോ​ഗങ്ങൾ മാറ്റാൻ ഏറെ ​ഗുണകരമാണ്. ചെറുചൂടുവെള്ളത്തിൽ ഒരു സ്പൂൺ വിന്നാ​ഗിരി ഒഴിക്കുക.അഞ്ച് മിനിറ്റ് കഴിഞ്ഞ് വേണം ശരീരത്തിൽ പുരട്ടാൻ.

Read Also  :  സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ: അറിയേണ്ടതെല്ലാം

കുളിപ്പിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് ബേക്കിം​ങ് സോഡ ഇടുന്നത് അണുക്കൾ ഇല്ലാതാക്കാൻ സഹായിക്കും.

മുട്ടയുടെ വെള്ള കുഞ്ഞുങ്ങളിലെ ചുവന്നപ്പാടുകൾ മാറ്റാൻ സഹായിക്കും. കുഞ്ഞുങ്ങളിലെ ചർമ്മം കൂടുതൽ ലോലമാകാൻ മുട്ടയുടെ വെള്ള ഉത്തമമാണ്.

കുഞ്ഞുങ്ങൾക്ക് വെളിച്ചെണ്ണ സ്ഥിരമായി ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്. വരണ്ട ചർമ്മ ഇല്ലാതാകാൻ ഇത് സഹായിക്കുന്നു.കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതിന് അരമണിക്കൂർ മുമ്പേ വെളിച്ചെണ്ണം ശരീരത്തിൽ പുരട്ടാൻ ശ്രമിക്കുക. ഡയപ്പർ ഉപയോ​ഗിച്ച് ചൊറിച്ചിലുള്ള ഭാ​ഗത്ത് വെളിച്ചെണ്ണ സ്ഥിരമായി പുരട്ടാം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button