മൂലമറ്റം: കുരുതിക്കളത്ത് വീടു കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷം ഒളിവിൽ പോയ രണ്ട് പ്രതികൾ പൊലീസ് പിടിയിൽ. ഒളമറ്റം കമ്പിപ്പാലം കണ്ടത്തിൻകര ഷിയാദ് (45), കരിമണ്ണൂർ പഴൂക്കര ചെമ്മലകുടി ജോമോൻ (37) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരം തൊടുപുഴയിൽ നിന്ന് കുളമാവ് പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബർ 15ന് ഉച്ചയോടെ കുരുതിക്കളം പുളിക്കൽ പരേതനായ ഫിലിപ്പോസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കേസിലെ മുഖ്യപ്രതി പെരുമ്പള്ളിച്ചിറ കറുക സ്കൂളിന് സമീപം പുതിയകുന്നേൽ സ്റ്റെപ്പപ്പ് സുധീർ എന്നു വിളിക്കുന്ന സുധീറി (38) നെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. മോഷണ സാധനങ്ങളും ഇവ കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു.
Read Also : വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം: ഉത്തരവുമായി ഹൈക്കോടതി
ഷിയാദ് തൊടുപുഴ പോലീസ് സ്റ്റേഷനിലെ നിരവധി കേസുകളിൽ പ്രതിയാണ്. ജോമോന്റെ പേരിലും തൊടുപുഴ സ്റ്റേഷനിൽ ഒരു കേസുണ്ട്. മോഷണം നടത്തിയ വീട്ടിലും സാധനങ്ങൾ വിറ്റ തൊടുപുഴയിലെയും മൂവാറ്റുപുഴയിലെയും കടകളിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കുളമാവ് എസ്എച്ച്ഒ സുനിൽ തോമസിന്റെ നിർദേശപ്രകാരം എസ്ഐ സലിം എഎസ്ഐമാരായ ബിജു, ഷംസുദീൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments