Latest NewsNewsIndia

വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം: ഉത്തരവുമായി ഹൈക്കോടതി

പരാതിക്കാരനുണ്ടായ വേദനയും കഷ്ടപ്പാടുകളും ഭാവിയില്‍ നികത്താനാവുന്നതല്ലെന്നും ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് നഷ്ടപരിഹാരത്തുക ഉയര്‍ത്തിയതെന്നും കോടതി വ്യക്തമാക്കി.

ബെംഗളൂരു: വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണാമെന്ന് കര്‍ണാടക ഹൈക്കോടതി. 11 വര്‍ഷംമുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ജനനേന്ദ്രിയം നഷ്ടമായ ഹാവേരി റാണിബെന്നുര്‍ സ്വദേശിയായ ബസവരാജുവാണ് (24) നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ബസവരാജുവിന് ഇന്‍ഷുറന്‍സ് കമ്പനി 17.66 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് എസ്.ജി. പണ്ഡിറ്റിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. പരാതിക്കാരനുണ്ടായ നഷ്ടം ഒരിക്കലും പണംകൊണ്ട് നികത്താനാവുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.

2011-ലാണ് റോഡരികിലൂടെ നടക്കുകയായിരുന്ന ബസവരാജുവിനെ ലോറി പിന്നില്‍നിന്ന് ഇടിച്ചിട്ടത്. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ 50,000 രൂപയായിരുന്നു നഷ്ടപരിഹാരമായി നിശ്ചയിച്ചത്. പിന്നീട് പരിക്കേറ്റയാളുടെ എല്ലാ ആവശ്യങ്ങളുമുള്‍പ്പെടെ 3.73 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്ബനിയോട് ഉത്തരവിട്ടു. എന്നാല്‍, ബസവരാജു 11.75 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ പരാതിക്കാരന് സംഭവിച്ച നഷ്ടങ്ങള്‍ കണക്കിലെടുത്ത് ഹൈക്കോടതി നഷ്ടപരിഹാരത്തുക 17.68 ലക്ഷം രൂപയമായി ഉയര്‍ത്തുകയായിരുന്നു.

Read Also: സൗദി ദേശീയ പതാകയെ അപമാനിച്ചു: 4 പ്രവാസികളെ അറസ്റ്റ് ചെയ്തു

പരാതിക്കാരന് വിവാഹം കഴിക്കാനുള്ള സാധ്യത നഷ്ടപ്പെട്ടെന്നും ആശ്വാസകരമായ വിവാഹജീവിതം ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളുണ്ടാകാന്‍ സാധ്യതയില്ലാത്തതും കോടതി കണക്കിലെടുത്തു. പരാതിക്കാരനുണ്ടായ വേദനയും കഷ്ടപ്പാടുകളും ഭാവിയില്‍ നികത്താനാവുന്നതല്ലെന്നും ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് നഷ്ടപരിഹാരത്തുക ഉയര്‍ത്തിയതെന്നും കോടതി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button