NattuvarthaLatest NewsKeralaNewsIndia

ചുരിദാർ നല്ല വസ്ത്രമാണ് പക്ഷെ അതിന്റെ ഇടയിലോട്ട് സാത്താൻ കയറി ഷോൾ എടുത്ത് വലിച്ചെറിഞ്ഞു: അച്ചനെ ട്രോളി പിള്ളേർ വൈറലായി

ചുരിദാനിറുള്ളിൽ സാത്താൻ കയറി ഷാൾ വലിച്ചെറിയുന്നുവെന്ന പുരോഹിതന്റെ വിവാദ പ്രസംഗത്തെ ട്രോളി സോഷ്യൽ മീഡിയയിൽ വൈറലായി സൗമ്യയും ജോഷിൻ സൂരജും. അച്ഛന്റെ വിവാദ പ്രസംഗത്തെ വിമർശിച്ചുകൊണ്ട് ചെയ്ത വിഡിയോ നിരവധി പേരാണ് ഇതിനോടകം തന്നെ പങ്കുവച്ചത്. ഗായകൻ ഹരീഷ് ശിവരാമകൃഷ്ണടക്കം ഫേസ്ബുക്കിൽ ഈ വീഡിയോ പങ്കുവച്ചു കൊണ്ട് രംഗത്തു വന്നിട്ടുണ്ട്.

Also Read:കൈ പിടിച്ചു കൊടുത്തത് എംപി, വരണമാല്യം കൊടുത്തത് എംഎൽഎ: ആലപ്പുഴ നഗരസഭയുടെ മകൾ വിവാഹിതയായി

മികച്ച പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇവരുടെ വീഡിയോയ്ക്ക് ലഭിയ്ക്കുന്നത്. ‘കാണച്ചാ കാണ്’ എന്ന പുരോഹിതന്റെ വാക്യം തന്നെ കടമെടുത്താണ് പലരും ഈ വീഡിയോ പങ്കുവയ്ക്കുന്നത്. ചുരിദാനിറുള്ളിൽ സാത്താൻ കയറി ഷാൾ വലിച്ചെറിയുന്നുവെന്നും അതിന്റെ രണ്ടറ്റവും വെട്ടി മുറിയ്ക്കുന്നുവെന്നും തുടങ്ങി പെൺകുട്ടികളെ വിമർശിച്ചുകൊണ്ടായിരുന്നു അച്ഛന്റെ പ്രസംഗം.

‘നല്ല ഒരു വസ്ത്രമുണ്ട്, ചുരിദാർ, പക്ഷെ ഇപ്പൊ ഒരു പ്രശ്നമുണ്ട് അതിന്റെ ഇടയിൽ സാത്താൻ കയറി ആദ്യം ആ ഷാൾ എടുത്തു വലിച്ചെറിഞ്ഞു, പിന്നെ സാത്താൻ അതിന്റെ രണ്ടറ്റവും വെട്ടിയിട്ടു’, വിവാദ പ്രസംഗത്തിൽ അച്ചൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button