ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയ്ക്ക് താക്കീതുമായി ട്വിറ്റർ രംഗത്ത്. അഭിപ്രായ സ്വാതന്ത്ര്യമൊക്കെ ശരി തന്നെ എന്ന് കരുതി ചട്ടങ്ങള്‍ ലംഘിച്ചാല്‍ തുടര്‍നടപടിയുണ്ടാകുമെന്ന് ട്വിറ്റർ പറഞ്ഞു. ഫോളോവേഴ്‌സിന്റെ എണ്ണം മനപ്പൂര്‍വ്വം കുറയ്ക്കുന്നെന്ന രാഹുൽ ഗാന്ധിയുടെ പരാതിയിൽ മറുപടി നൽകുകയായിരുന്നു ട്വിറ്റർ.
തന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം കേന്ദ്ര സർക്കാർ ഇടപെട്ട് മനപ്പൂര്‍വ്വം കുറയ്ക്കുകയാണെന്ന് ആരോപിച്ച് ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിന് രാഹുല്‍ കഴിഞ്ഞ ഡിസംബറിൽ കത്തെഴുതിയിരുന്നു. പ്രതിമാസം ലക്ഷങ്ങളോളം ഫോളോവേഴസിനെ എനിക്ക് ലഭിച്ചിരുന്നു. എന്നാൽ 2021 ഓഗസ്റ്റ് മുതല്‍ ഇത് 2500 ആയി കുറഞ്ഞിട്ടുണ്ട്. തന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം 19.5 ദലശക്ഷമായി മരവിപ്പിച്ചിരിക്കുകയാണ് എന്നായിരുന്നു രാഹുലിന്റെ ആരോപണം.
അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി പീഡനത്തെ തുടർന്ന് കൊല്ലപ്പെട്ട കേസിൽ രാഹുൽ ഗാന്ധി പെണ്‍കുട്ടിയുടെ ചിത്രം ട്വീറ്റ് ചെയതതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് അടുത്തിടെ മരവിപ്പിച്ചിരുന്നു. അന്ന് രാഹുലും ട്വിറ്ററും തുടങ്ങിയ നിയമ യുദ്ധമാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.
Post Your Comments