![](/wp-content/uploads/2022/01/massaging-centre.jpg)
കൊച്ചി: ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിലെ ജീവനക്കാരിക്ക് നേരെ സഹപ്രവര്‍ത്തകന്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി പരാതി. കൊച്ചി കലൂരില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ യുവാവ് ജീവനക്കാരിയെ ക്രൂരമായി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിയായ അജിത്ത് നാരായണനെതിരെയാണ് യുവതി പോലീസിൽ പരാതി നല്‍കിയത്. എന്നാൽ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയിട്ടും പ്രതിയെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുകയാണെന്ന് യുവതി ആരോപിച്ചു.
തിങ്കളാഴ്ച തിരുമ്മല്‍ കേന്ദ്രത്തിലെത്തിയ ക്ലയന്റ് പരാതിപ്പെട്ടെന്ന് ആരോപിച്ച് യുവതിയുടെ സഹപ്രവര്‍ത്തകനായ അജിത്ത് നാരായണൻ ക്ഷോഭിക്കുകയും യുവതിയുമായി വാക്കുതര്‍ക്കമുണ്ടാവുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ മുഖത്തടിച്ച അജിത്ത് കയറിപ്പിടിക്കാന്‍ ശ്രമിച്ചതായാണ് പരാതി. അജിത്ത് നാരായണന്‍ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയാണ് യുവതി പോലീസില്‍ പരാതി നൽകിയത്.
അതേസമയം, യുവതിയുടെ പരാതിയിന്മേല്‍ പോലീസ് കേസ് എടുത്തെങ്കിലും കൃത്യമായി അന്വേഷണം നടത്താതെ അജിത്തിനെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് യുവതി ആരോപിച്ചു. അജിത്ത് തന്നോട് പല തവണ പണം ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തതായി യുവതി പറയുന്നു. ഇത് സ്ഥാപനമേധാവിയോട് പരാതിപ്പെട്ടിരുന്നെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ലെന്നും യുവതി കൂട്ടിച്ചേർത്തു. യുവതിയുടെ പരാതിയെ തുടര്‍ന്ന് അജിത്ത് നാരായണനെ പുറത്താക്കിയതായി ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രം വ്യക്തമാക്കി.
Post Your Comments