Latest NewsArticleNewsIndiaEditorialWriters' Corner

‘ബിജെപി പട്ടേൽ പ്രതിമ പണിത് പണം കളയുന്നേ’ എന്ന് പറഞ്ഞ് കരഞ്ഞവര്‍ എവിടെ? സന്ദർശകരുടെ എണ്ണം 75 ലക്ഷം കടന്നു, ഇത് ചരിത്രം

അഹമ്മദാബാദ്: ഇന്ത്യയുടെ അഭിമാനവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയുമായ സ്റ്റാച്യു ഓഫ് യൂണിറ്റി ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മരണാര്‍ഥം നിര്‍മിച്ച’ ഏകതാ പ്രതിമ’ 2018 ഒക്ടോബര്‍ 31നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. നർമദ ജില്ലയിൽ സർദാർ സരോവർ അണക്കെട്ടിന് സമീപം തലയെടുപ്പോടെ ഉയർന്ന നിൽക്കുന്ന സർദാർ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ പുതിയ ചരിത്രമെഴുതുകയാണ്. സന്ദർശകരുടെ എണ്ണം 75 ലക്ഷം കടന്നതായി റിപ്പോർട്ട്. ഇൻഡസ്ട്രീസ് ആൻഡ് മൈൻസ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് കുമാർ ഗുപ്തയാണ് സന്ദർശകരുടെ പട്ടിക പുറത്തുവിട്ടത്.

Also Reda:വിവാഹ വാഗ്ദാനം ലംഘിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം വഞ്ചനാക്കുറ്റമായി കാണാനാവില്ല : ഹൈക്കോടതി വിധി

പ്രധാനമന്ത്രിയുടെ കൃത്യമായ കാഴ്‌ച്ചപ്പാടാണ് പ്രതിമ ഇവിടെ സ്ഥാപിക്കാൻ കാരണമായതെന്ന് ഗുപ്ത പറയുന്നു. വിനോദസഞ്ചാരികൾ യാത്രകൾക്ക് പദ്ധതിയിടുമ്പോൾ അതിൽ നിശ്ചയമായും ഏകതാപ്രതിമ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ഗുപ്ത ട്വിറ്ററിൽ കുറിച്ചു. കൊറോണ മഹാമാരിയ്‌ക്കിടിയിലും കഴിഞ്ഞ പത്ത് മാസത്തിനിടെ 25 ലക്ഷം സന്ദർശകരാണ് ഇവിടെ എത്തിയത്. കോവിഡിനിടെ ‘പ്രതിമ’ പണിയുന്നെ എന്ന് പറഞ്ഞ് അലറിക്കരഞ്ഞവരെയൊന്നും ഇപ്പോൾ കാണാനില്ല. ഇത്ര ലക്ഷം സന്ദർശകർ ഇവിടെയെത്തി എന്നത് വിമർശകർക്ക് ദഹിക്കാനിടയില്ല.

ഈ പ്രതിമ ഗുജറാത്തിലെയും ഇന്ത്യയിലെയും ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാറിയത് വളരെ പെട്ടന്നായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു 183 മീറ്റര്‍ ഉയരമുള്ള ഏകതാ പ്രതിമ നര്‍മദാ നദീ തീരത്തെ സാധു ബെട്ട് ദ്വീപില്‍ നിര്‍മിച്ചത്. ചൈനയിലെ 153 മീറ്റര്‍ ഉയരമുള്ള ബുദ്ധപ്രതിമയെയും ബ്രസീലിലെ ക്രിസ്തു പ്രതിമയയെയും അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമയെയുമൊക്കെ ഉയരത്തില്‍ പിന്തള്ളിയാണ് ഏകതാ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന സ്ഥാനം സ്വന്തമാക്കിയത്.

Also Reda:സ്റ്റുഡന്റസ് പോലീസിന് ഹിജാബും സ്കാർഫും അനുവദിക്കാനാവില്ലെന്ന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ല: വനിത ലീഗ്

എക്‌സിബിഷന്‍ ഹാള്‍, മ്യൂസിയം, വാള്‍ ഓഫ് യൂണിറ്റി, ലേസര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, വാലി ഓഫ് ഫ്‌ളവേഴ്‌സ് ടൂര്‍ , ഹെലികോപ്റ്റര്‍ റൈഡ്,ബോട്ടിംഗ്, ട്രെക്കിംഗ്, ഷോപ്പിംഗ് തുടങ്ങി അനേകം കാഴ്ച വിസ്മയങ്ങളാണ് ഇവിടെയുള്ളത്. ‘ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ’ ആയ ര്‍ദാര്‍ വല്ലഭായ് പട്ടേലിന് അതുപോലൊരു ‘ഉരുക്ക് പ്രതിമ’ തന്നെയല്ലേ രാജ്യം സമർപ്പിക്കേണ്ടത്. 33,000 ടണ്‍ ഉരുക്കാണ് ഉരുക്കുമനുഷ്യന്‌റെ ശില്‍പത്തിന്‌റെ നിര്‍മാണത്തിനായി ഉപയോഗിച്ചത്. പുറമെ വെങ്കലംകൊണ്ട് പൊതിഞ്ഞിരിക്കുന്നു. മോദി സർക്കാരിന്റെ സ്വപ്ന പദ്ധതി ആയിരുന്നു ഇത്.

മറ്റൊരു രാജ്യത്തിനും തകർക്കാൻ പറ്റാത്ത ഒരു റെക്കോർഡ് ഏകതാ പ്രതിമ തുടക്കത്തിൽ തന്നെ സ്വന്തമാക്കിയിരുന്നു. 182 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രതിമ വെറും നാലു വര്‍ഷം മാത്രമെടുത്തതാണ് പൂർത്തിയാക്കിയത്. ഇവിടെ ഇന്ത്യ തകർത്തത് ചൈനയുടെ റെക്കോർഡ് ആയിരുന്നു. 2008 ല്‍ പൂര്‍ത്തിയായ 128 മീറ്റര്‍ ഉയരമുള്ള ചൈനയിലെ സ്പ്രിംങ് ടെമ്പിൾ ബുദ്ധ നിര്‍മിക്കാന്‍ 11 വർഷമാണ് എടുത്തത് എന്ന് അറിയുമ്പോഴാണ് ‘ഏകതാ പ്രതിമയുടെ’ വലുപ്പം മനസിലാവുക.

ഏകതാ പ്രതിമയുടെ നിര്‍മാണത്തിലൂടെ വിവിധ കോണുകളിൽ നിന്ന് കനത്ത പ്രതിഷേധവും മോദി സര്‍ക്കാരിനു നേരെ ഉയർന്നിരുന്നു. അതത്ര വിമര്ശങ്ങളെ ഒക്കെ കാറ്റിൽ പറത്തിയാണ് ജനം പ്രതിമ കാണാൻ ഇരമ്പിയെത്തിയത്. ഉയര്‍ത്തിക്കാട്ടാന്‍ നേതാക്കള്‍ ഇല്ലാത്തതിനാലാണ് പട്ടേലിന്റെ പ്രതിമ ബിജെപി നിര്‍മിക്കുന്നതെന്നും ആരോപണവും ഉണ്ടായി. ഇതിനെയെല്ലാം ജനം തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവാണ് സന്ദർശകരുടെ എണ്ണത്തിലെ ഈ കുതിപ്പ്. എന്തൊക്കെയാണെങ്കിലും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഇന്ത്യയിൽ ആണെന്നുള്ളത് രാജ്യത്തിന് തന്നെ അഭിമാനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button