News

വിവാഹ വാഗ്ദാനം ലംഘിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം വഞ്ചനാക്കുറ്റമായി കാണാനാവില്ല : ഹൈക്കോടതി വിധി

ബെംഗളൂരു : വിവാഹ വാഗ്ദാനം ലംഘിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം വഞ്ചനാക്കുറ്റമായി കാണാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയാല്‍ മാത്രമേ ഇത്തരമൊരു കുറ്റം നിലനില്‍ക്കൂവെന്ന് കോടതി വ്യക്തമാക്കി.

Read Also : ‘ലോകത്തിലെ ഏറ്റവും വലിയ ബീജദാതാവ് ഞാൻ’: 129 കുട്ടികളെ ജനിപ്പിക്കാനായി, ബീജം നല്‍കുന്നത് സൗജന്യമായി – അവകാശവുമായി വൃദ്ധൻ

എട്ടു വര്‍ഷമായി പ്രണയത്തിലായിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചതിനെതിരെ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പൊലീസ് നടപടിയെ ചോദ്യം ചെയ്ത് യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. യുവാവിനെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി.

യുവാവ് വിവാഹ വാഗ്ദാനം ലംഘിച്ചെന്നാണ് പരാതിയില്‍ പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനെ ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം വഞ്ചനയായി കാണാനാവില്ല. അതുകൊണ്ടു തന്നെ ഐപിസി 420 പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ല. വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയാല്‍ മാത്രമേ ഇത്തരമൊരു കുറ്റം നിലനില്‍ക്കൂ. ഈ കേസില്‍ അതു കാണുന്നില്ലെന്ന് കോടതി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button