കണ്ണൂർ: ഈ രാജ്യം ആരുടേയും പിതൃസ്വത്തല്ലെന്ന് ബിനീഷ് കോടിയേരി. ഭരണഘടന ആരുടേയും ദാനമല്ലെന്നും, മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിക്കാത്ത ഒരു ഭരണഘടന നമുക്കുണ്ട് എന്നത് തന്നെയാണ് നമ്മുടെ രാജ്യത്തെ സംബന്ധിച്ചു നാം ഏറെ അഭിമാനം കൊള്ളേണ്ടുന്നതെന്നും ബിനീഷ് കോടിയേരി പറഞ്ഞു. റിപ്പബ്ലിക് ദിനാശംസകൾ നേർന്നുകൊണ്ടുള്ള ഫേസ്ബുക് കുറിപ്പിലായിരുന്നു ബിനീഷിന്റെ പ്രതികരണം.
Also Read:മോഷ്ടിച്ച ബൈക്കുകളില്‍ ചുറ്റിനടന്ന് മാലപൊട്ടിക്കല്‍: യുവതി അടക്കം അഞ്ചുപേര്‍ പിടിയില്‍
‘നമ്മുടെ ഭരണഘടനെയെപ്പറ്റി പറയുമ്പോൾ നെഞ്ചു വിരിച്ചു തന്നെ പറയണം. ഈ രാജ്യം ആരുടേയും പിതൃസ്വത്തല്ല ,ഭരണഘടന ആരുടേയും ദാനമല്ല, നാം നമുക്കു തന്നെ നല്കിയതാണ്. നമ്മുടെ അവകാശമാണ്. ഈ രാജ്യത്തെ നമ്മൾ പൊരുതി വീണ്ടെടുത്തതാണ്, അവകാശങ്ങൾ നമ്മുടെ സ്വത്താണ്. രാജ്യം നമ്മുടേതാണ് രാജ്യത്തിന്റെ സ്വാതന്ത്രവും. മാനവികത ഉയർത്തിപ്പിടിക്കുകയും മനുഷ്യനെ മനുഷ്യനായി കാണുകയും ചെയ്യുന്ന എല്ലാ മനുഷ്യർക്കും ഭരണഘടനാ ദിനാശംസകൾ’, ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം:
മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിക്കാത്ത ഒരു ഭരണഘടന നമുക്കുണ്ട് എന്നത് തന്നെയാണ് നമ്മുടെ രാജ്യത്തെ സംബന്ധിച്ചു നാം ഏറെ അഭിമാനം കൊള്ളേണ്ടുന്ന ഒന്ന്. നമ്മുടെ ഭരണഘടനെയെപ്പറ്റി പറയുമ്പോൾ നെഞ്ചു വിരിച്ചു തന്നെ പറയണം.
ഈ രാജ്യം ആരുടേയും പിതൃസ്വത്തല്ല, ഭരണഘടന ആരുടേയും ദാനമല്ല, നാം നമുക്കു തന്നെ നല്കിയതാണ്. നമ്മുടെ അവകാശമാണ്. ഈ രാജ്യത്തെ നമ്മൾ പൊരുതി വീണ്ടെടുത്തതാണ്, അവകാശങ്ങൾ നമ്മുടെ സ്വത്താണ്. രാജ്യം നമ്മുടേതാണ് രാജ്യത്തിന്റെ സ്വാതന്ത്രവും. മാനവികത ഉയർത്തിപ്പിടിക്കുകയും മനുഷ്യനെ മനുഷ്യനായി കാണുകയും ചെയ്യുന്ന എല്ലാ മനുഷ്യർക്കും ഭരണഘടനാ ദിനാശംസകൾ.
Post Your Comments