തിരുവനന്തപുരം: വെള്ളറടയില്‍ ഭര്‍തൃമതിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. യുവതി നാല് വര്‍ഷമായി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. പ്രണയബന്ധം കമുകന്‍ യുവതിയുടെ ഭര്‍ത്താവിനെ അറിയിച്ചതിനെ തുടർന്ന് കുടുംബ ബന്ധം തകരുമെന്ന് മനസിലായ യുവതി കാമുകന് വീഡിയോ ലൈവില്‍ ഇട്ട ശേഷം ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച കാമുകനെ പോലീസ് പിടികൂടി.
വെള്ളറട കുന്നത്തുകാല്‍ ചീരംകോട് പള്ളിവാതില്‍ക്കല്‍ വീട്ടില്‍ ഷെറിന്‍ ഫിലിപ്പിന്റെ ഭാര്യ ഗോപിക(29) ആണ് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൂവാര്‍ പരിണയം സ്വദേശി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹിതയും മൂന്ന് വയസുള്ള കുട്ടിയുടെ അമ്മയുമായ ഗോപിക നാല് വര്‍ഷം വിഷ്ണുവുമായി പ്രണയത്തിലായിരുന്നു
ഗോപികയും വിഷ്ണുമായി സാമ്പത്തിക ഇടപാടുകളും നടന്നിരുന്നു. എന്നാൽ അടുത്തിടെ ഗോപികയുമായുള്ള ബന്ധം സൂചിപ്പിച്ച് വിഷ്ണു യുവതിയുടെ ഭര്‍ത്താവിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് വിഷ്ണു ഗോപികയ്ക്കും അയച്ചുനൽകി. ഇതേത്തുടര്‍ന്ന് കുടുംബം തകരുമെന്ന ഭയത്താല്‍ ഗോപിക ജീവനൊടുക്കുകയായിരുന്നു.
താന്‍ മരിക്കാന്‍ തീരുമാനിച്ച വിവരം ഗോപിക വിഷ്ണുവിനോട് ലൈവ് വീഡിയോയിലൂടെ അറിയിച്ചതിനെ തുടർന്ന് ഇയാള്‍ ഉടന്‍ ബൈക്കില്‍ ഗോപികയുടെ വീട്ടിലെത്തി. പൂട്ടി കിടന്ന വീടിന്റെ ജനല്‍ ചില്ല് തകര്‍ത്ത് പരിശോധിച്ചപ്പോൾ തൂങ്ങിയ നിലയില്‍ ഗോപികയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ വിഷ്ണു യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരണം സംഭവിച്ചിരുന്നു. യുവതിയെ ആശുപത്രിയില്‍ എത്തിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിഷ്ണുവിനെ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
വാട്‌സ് അപ്പ് വഴി ഇവര്‍ തൂങ്ങിനില്‍ക്കുന്ന ദൃശ്യം കണ്ടാണ് പൂവാറില്‍ നിന്ന് ബൈക്കിലെത്തി വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് ആശുപത്രിയിലെത്തിച്ചതെന്ന് വിഷ്ണു പോലീസിന് മൊഴിനല്‍കി. നാലുവര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും ഈ വിവരം ഭര്‍ത്താവിനെ വിഷ്ണു അറിയിച്ചതിനെ തുടര്‍ന്ന് ഗോപിക ജീവനൊടുക്കുമൊന്ന് പറഞ്ഞിരുന്നതായും വിഷ്ണു പോലീസിനോട് പറഞ്ഞു. ആശുപത്രയില്‍ എത്തിയ വിഷ്ണുവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് സംഭവത്തിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച കാമുകനെ പിടികൂടിയത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ആണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments