NattuvarthaLatest NewsKeralaNews

ആൾകൂട്ടം മർദിച്ചു കൊന്ന മധുവിനായി ആരും ഹാജരായില്ല : കേസ് മാറ്റി വെച്ചു, പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി

മോഷണ കുറ്റം ആരോപിച്ചു ആൾക്കൂട്ടം കൊലചെയ്ത അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി. മണ്ണാര്‍ക്കാട് എസ് സി, എസ് ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ മധുവിനായി ആരും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന് കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റി. കേസില്‍ സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയോഗിച്ച വിടി രഘുനാഥ് കേസില്‍ നിന്നും ഒഴിയാന്‍ നേരത്തെ കത്ത് നല്‍കിയിരുന്നു.

ഇക്കാരണത്താല്‍ ഇദ്ദേഹം ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. 2018 മെയ് മാസത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ നടപടികള്‍ വൈകുകയാണ്. പ്രതികളായ 16 പേരും ഇപ്പോള്‍ ജാമ്യത്തിലാണ്. 2018 ഫെബ്രുവരി 22 നാണ് നാടിനെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button