
തൃശൂർ: കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ പിടിയിൽ. മേലൂർ മുള്ളൻപാറ തോട്ടാപ്പിള്ളി ജൂവൽ(22), ചാലക്കുടി മാളക്കാരൻ ആഗ്നൽ (21)എന്നിവരാണ് പൊലീസ് പിടിയിലായത്.
ഇവരിൽ നിന്നു 85 കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. ചാലക്കുടി പൊലീസ് ആണ് ഇവരെ പിടികൂടിയത്.
ഇവർ സഞ്ചരിച്ച സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments