ThiruvananthapuramKeralaLatest NewsNews

ലോകായുക്തക്ക് പൂട്ടിടാൻ സർക്കാരിന്റെ നിയമനിർമ്മാണം: ഓർഡിനൻസ് ഗവർണറുടെ പരിഗണനയിൽ

മുഖ്യമന്ത്രിക്കും മന്ത്രി ആർ. ബിന്ദുവിനും എതിരെ പരാതികൾ ലോകായുക്തയിൽ നിലനിൽക്കെയാണ് സർക്കാരിന്റെ ഈ നീക്കം.

തിരുവനന്തപുരം: ലോകായുക്തക്ക് പൂട്ടിടാൻ ഒരുങ്ങി സർക്കാർ. ലോകായുക്തയുടെ അധികാരം കവരുന്ന നിയമനിർമ്മാണം നടത്താനാണ് സർക്കാരിന്റെ ശ്രമം. പുതിയ ഭേദഗതി പ്രകാരം ലോകായുക്തയുടെ വിധി സർക്കാരിന് തള്ളാൻ കഴിയും. നിയമനിർമ്മാണത്തിന്റെ ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡിനൻസ് ഗവർണർ അംഗീകരിക്കുന്ന പക്ഷം സംസ്ഥാനത്ത് ലോകായുക്ത നാമമാത്രമാകും.

Also read: ആലപ്പുഴയിൽ പോലീസും നാട്ടുകാരും തമ്മിൽ വൻ സംഘർഷം: നിരവധി പേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിക്കും മന്ത്രി ആർ. ബിന്ദുവിനും എതിരെ പരാതികൾ ലോകായുക്തയിൽ നിലനിൽക്കെയാണ് സർക്കാരിന്റെ ഈ നീക്കം. ദുരിതാശ്വാസ നിധി തുക വകമാറ്റി എന്ന പരാതിയാണ് ലോകായുക്തയിൽ മുഖ്യമന്ത്രിക്ക് എതിരെ ഉള്ളത്. കണ്ണൂർ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ശുപാർശ ചെയ്തുകൊണ്ട് മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്ത് അയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവും ആണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ബിന്ദുവിനെതിരെ ലോകായുക്ത പരാതി സ്വീകരിച്ചത്.

ഒന്നാം പിണറായി സർക്കാരിൽ മന്ത്രി ആയിരുന്ന കെ.ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി പ്രസ്താവിച്ചിരുന്നു. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്നും, അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും ലോകായുക്ത നിരീക്ഷിച്ചു. തുടർന്ന് കെ.ടി ജലീൽ മന്ത്രിസ്ഥാനം രാജി വെച്ചിരുന്നു. ലോകായുക്ത വിധിക്കെതിരെ ജലീൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിഷയത്തിൽ ഇടപെടാൻ കോടതി തയ്യാറായില്ല. ഒരു മന്ത്രിയുടെ രാജിയിലേക്ക് വരെ നയിച്ച ഉത്തരവുകൾ പുറപ്പെടുവിച്ച ലോകായുക്തക്ക് എതിരെയാണ് ഇപ്പോൾ സർക്കാർ നിയമനിർമ്മാണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button