ThiruvananthapuramNattuvarthaLatest NewsKeralaNews

‘രാവിലെ പറഞ്ഞതല്ല പ്രിന്‍സിപ്പല്‍ ഉച്ചയ്ക്ക് പറയുന്നത്, എസ്എഫ്ഐക്കാർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി മാറ്റിപറയിപ്പിച്ചു’

തിരുവനന്തപുരം: പരീക്ഷാ ഫലവുമായി ബന്ധപ്പട്ട വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എസ്എഫ്ഐ നേതാക്കള്‍ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയെന്ന് വിഡി സതീശന്‍ ആരോപിച്ചു. പ്രിന്‍സിപ്പല്‍ വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ അടുത്തിരിക്കുന്നത് എസ്എഫ്ഐ നേതാക്കളാണെന്നും തിരുവനന്തപുരത്തുവെച്ച് മാധ്യമങ്ങളോട് സംസാരിക്കവെ സതീശന്‍ ചൂണ്ടിക്കാട്ടി.

‘രാവിലെ പറഞ്ഞ കാര്യങ്ങളല്ല പ്രിന്‍സിപ്പല്‍ ഉച്ചയ്ക്ക് പറയുന്നത്. ഇത് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി മാറ്റിപറയിപ്പിച്ചതാണ്. ഇക്കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത് ഇരിക്കുന്നത് എസ്എഫ്ഐ നേതാക്കളാണ്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ആളാണ് എസ്എഫ്ഐ സംസ്ഥാനസെക്രട്ടറി. വിദ്യയുടെ വ്യാജരേഖ ചമയ്ക്കല്‍ ഉന്നതവിദ്യാഭ്യാസരംഗത്തിന് അപമാനമാണ്. അവരുടെ പിഎച്ച്ഡി പ്രവേശനത്തില്‍ സംവരണ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചു. ഇതിനെല്ലാം കൂട്ടുനിന്നത് എസ്എഫ്ഐയുടെ സംസ്ഥാന നേതാക്കളാണ്. സര്‍വകലാശാല വിസിയും ഇതിന് കൂട്ടുനിന്നു,’ വിഡി സതീശന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button