ആലുവ: വീട്ടില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അശോകപുരം മനക്കപ്പടി മുരിയാടന്‍ വീട്ടില്‍ ജെയ്സണ്‍ ജോര്‍ജിന്റെ മകന് ഐസക്ക് (17) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീട്ടിലെ മുറിയില്‍ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കൾ ആലുവ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടയിലാണ് പുളിഞ്ചോട് ഭാഗത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
Read Also : സ്കൂട്ടറിന് പിന്നാലെ ഇലക്ട്രിക് കാർ നിർമാണത്തിലേക്ക് ചുവടുവച്ച് ഒല
ആലുവയില്‍ സ്വകാര്യ സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയാണ്. മാതാവ്: റെയ് മോള്. സഹോദരങ്ങള്‍: അനുപമ, ഐറിന്, ആള്ഡ്രിന്.
Post Your Comments