Latest NewsNewsIndiaCarsAutomobile

സ്‌കൂട്ടറിന് പിന്നാലെ ഇലക്ട്രിക് കാർ നിർമാണത്തിലേക്ക് ചുവടുവച്ച് ഒല

ഡൽഹി: വിജയകരമായി ഇലക്ട്രിക്ക് സ്‌കൂട്ടറുകൾ നിർമ്മിച്ച് വിപണിയിലെത്തിച്ച ശേഷം ഇലക്ട്രിക് വാഹന നിർമാണ മേഖലയിൽ മറ്റൊരു ചുവടുവെപ്പുമായി ഒല. ഉപഭോതാക്കൾക്ക് തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ വിതരണം ചെയ്തു തുടങ്ങിയ കമ്പനി പുതിയ പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുകയാണ്.

ഒല ഇലക്ട്രിക് കമ്പനി ഇലക്ട്രിക് കാർ നിർമാണത്തിലേക്ക് കടക്കുകയാണെന്നു കമ്പനി സിഇഓ ഭാവിഷ് അഗർവാൾ വ്യക്തമാക്കി. ഈ രഹസ്യം നിങ്ങൾക്ക് സൂക്ഷിക്കാൻ കഴിയുമോ എന്ന് ചോദിച്ചുകൊണ്ട് ഭാവിഷ് അഗർവാൾ ട്വിറ്ററിൽ ഒല ഇലക്ട്രിക് കാറിന്റെ മാതൃകാ ചിത്രം പുറത്തുവിട്ടു.

ലൈഫ് ഫാര്‍മയില്‍ പരിശോധന : അനധികൃതമായി സൂക്ഷിച്ച മരുന്നുകള്‍ പിടിച്ചെടുത്തു

ഇതോടൊപ്പം ട്വിറ്ററിൽ ആകാശ് തിവാരി എന്നയാൾ തന്റെ ഒല ഇലക്ട്രിക് സ്കൂട്ടറിന്റെയും ടാറ്റ നെക്സൺ ഇലക്ട്രിക് കാറിന്റെയും പോസ്റ്റ് ചെയ്ത ചിത്രം പങ്കുവെച്ച ഭാവിഷ് ഇനി മാറേണ്ടത് ഒല ഇലക്ട്രിക് കാറുകളിലേക്കാണെന്ന് ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button