കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പേരില്‍ തീയറ്ററുകള്‍ അടയ്ക്കണമെന്ന സർക്കാർ നിർദേശത്തെ ചോദ്യം ചെയ്ത് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഹൈക്കോടതിയിൽ. സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ തീയറ്ററുകളും അടയ്ക്കാനുള്ള ഉത്തരവും ഞായറാഴ്ചകളിലെ അടച്ചിലും ചോദ്യം ചെയ്താണ് സംഘടനകളുടെ ഹർജി.
Also Read:കോണ്‍ഗ്രസിന് കനത്ത തിരിച്ചടി : രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് ബിജെപിയിൽ ചേർന്നു
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇന്ന് മുതലാണ് തിരുവനന്തപുരം ജില്ലയില്‍ തീയറ്ററുകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശമുണ്ടായത്. ഞായറാഴ്ച ലോക്ഡൗണിന്റെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ തീയറ്ററുകളും അടയ്ക്കാനും നിലവിൽ നിര്‍ദേശമുണ്ട്. ഇതിനെതിരെയാണ് ഫിയോക്കിന്റെ ഹർജി.
സംസ്ഥാനത്ത് പലയിടങ്ങളിലും മദ്യശാലകള്‍ ഉള്‍പ്പടെ തുറന്നിരിക്കുമ്പോഴാണ് തീയറ്ററുകള്‍ മാത്രം അടയ്ക്കണമെന്ന് സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
Post Your Comments