Latest NewsNewsSaudi ArabiaInternationalGulf

കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ 2 ഡോസ് വാക്‌സിന് സ്വീകരിച്ചവർക്ക് ക്വാറന്റെയ്ൻ ബാധകമല്ല: സൗദി

ജിദ്ദ: കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ 2 ഡോസ് വാക്സിന് സ്വീകരിച്ചവർക്ക് ക്വാറന്റെയ്ൻ ബാധകമല്ലെന്ന് സൗദി. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ ശേഷം രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിൽ ക്വാറന്റെയ്‌നിൽ പോകുകയോ പരിശോധന നടത്തുകയോ ചെയ്യേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read Also: വിചാരണ നീട്ടി നൽകില്ല: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി

ഗുരുതരമായ കേസുകളുടെ എണ്ണം ആദ്യ ഘട്ടങ്ങളേക്കാൾ വളരെ കുറവാണെന്നും ഇത് വാക്‌സീനുകളുടെ ഫലപ്രാപ്തിയെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് വൈറസ് ബാധ തടയാനായി വാക്‌സിനേഷനും ബൂസ്റ്റർ ഡോസും ഉറപ്പാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Read Also: എല്ലാവരോടും നീതിയുക്തമായി പെരുമാറുന്ന മനുഷ്യനാണ് എസ് ഐ വിനോദ്, അയാൾ ജോലിയാണ് ചെയ്തത്: അനുകൂലിച്ച് ഓച്ചിറ ഇമാം

shortlink

Related Articles

Post Your Comments

Related Articles


Back to top button