KollamAlappuzhaKeralaNattuvarthaLatest NewsNews

എല്ലാവരോടും നീതിയുക്തമായി പെരുമാറുന്ന മനുഷ്യനാണ് എസ് ഐ വിനോദ്, അയാൾ ജോലിയാണ് ചെയ്തത്: അനുകൂലിച്ച് ഓച്ചിറ ഇമാം

കൊല്ലം: ഓച്ചിറ എസ് ഐ വിനോദിനെതിരെയുള്ള ആരോപണങ്ങൾക്ക് പിറകിലെ സത്യം വിളിച്ചു പറഞ്ഞ് ഓച്ചിറ ഇമാം അബ്ദുള്ള മൗലവി രംഗത്ത്. പാവപ്പെട്ട ആര് ചെന്നാലും നീതിയുക്തമായി പെരുമാറുന്ന മനുഷ്യനാണ് എസ് ഐ വിനോദ് എന്ന് ഇമാം പറഞ്ഞു. ഒരുപാട് പേരെ വിളിച്ച് അന്വേഷിച്ചപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്നും, വിനോദ് തെറ്റുകാരാനല്ലെന്നും അബ്ദുള്ള മൗലവി പറഞ്ഞു.

Also Read:‘ഒരു സിപിഐഎം സൈബര്‍ തീവ്രവാദി ആയതിൽ അഭിമാനിക്കുന്നു’: പി വി അന്‍വര്‍

‘എസ് ഐ വിനോദ് ചെയ്തത് അയാളുടെ ജോലിയാണ്. കണ്ട് നിന്നവരും അത് തന്നെയാണ് പറയുന്നത്. പൊലീസ് വാഹനം തടഞ്ഞു എന്നത് മാത്രമാണ് സത്യം. മറ്റുള്ളതെല്ലാം കള്ളങ്ങളാണ്. ഈ വിവരം സത്യസന്ധമായി നിങ്ങളെ അറിയിക്കുന്നു’, ഇമാം വ്യക്തമാക്കി.

അതേസമയം, ഈ വിഷയത്തെ മതത്തിനെതിരാക്കി കലാപം സൃഷ്ടിക്കാനാണ് പലരും ശ്രമിക്കുന്നതെന്ന് സാമൂഹ്യമാധ്യങ്ങൾ വിലയിരുത്തി. ഈ രാജ്യത്ത് ജീവിക്കുമ്പോൾ ഇവിടുത്തെ നിയമം അനുസരിച്ചു ജീവിക്കാൻ നമ്മളെല്ലാവരും ബാധ്യസ്ഥരാണെന്നും സാമൂഹ്യ മാധ്യമങ്ങൾ കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button