ErnakulamKeralaNattuvarthaLatest NewsNews

വിചാരണ നീട്ടി നൽകില്ല: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് തിരിച്ചടി. വിചാരണയ്ക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി നിരാകരിച്ചു.  വിചാരണ നീട്ടി നൽകരുതെന്ന ദിലീപിൻറെ ആവശ്യം അംഗീകരിച്ച കോടതി കൂടുതൽ സമയം വേണമെങ്കിൽ വിചാരണ കോടതിയ്‌ക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി.

വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി അനുവദിക്കണമെന്ന് കേരള സർക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത ആവശ്യപ്പെട്ടു. കേസിൽ ഫെബ്രുവരി 16നകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നത്. എന്നാൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ തുടരന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു.

കെഎസ്‌ഇബിയുടെ പേരിൽ വ്യാജ സന്ദേശമയച്ച് പണം തട്ടിപ്പ് : ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം

ദിലീപിന് വേണ്ടി അഭിഭാഷകനായ മുകുൾ റോഹ്ത്തകിയാണ് കോടതിയിൽ ഹാജരായത്. പല രീതിയിൽ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം വിചാരണ നീട്ടുന്നതിനെ എതിർത്തു. ആദ്യം കേസിൽ ജഡ്ജിയെ മാറ്റാൻ ശ്രമിച്ചു. അതു നടക്കാതെ വന്നപ്പോൾ പ്രോസിക്യൂട്ടർ രാജിവച്ചു. കേസിൽ 4 തവണയാണ് സമയം നീട്ടിനൽകിയതെന്നും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ മോശം കളി കളിക്കുകയാണെന്നും റോഹത്ഗി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button