ഡൽഹി: രാജ്യത്ത് ഒമിക്രോണ്‍ സമൂഹവ്യാപനത്തിലേക്ക്. മെട്രോ നഗരങ്ങളില്‍ സമൂഹ വ്യാപനമായെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സമിതിയായ ഇന്‍സാകോഗ് മുന്നറിയിപ്പ് നല്‍കി. വൈറസിന്റെ സാമ്പിളുകള്‍ ശേഖരിച്ച് ജനിതക മാറ്റങ്ങളും സ്വാഭവവും പഠിക്കാന്‍ രൂപീകരിച്ച ദേശീയതലത്തിലെ പത്ത് ലബോറട്ടറികള്‍ അടങ്ങിയ കണ്‍സോര്‍ഷ്യമാണ് ഇന്‍സാകോഗ്.
ഇന്ത്യയില്‍ ഒമിക്രോണ്‍ സമൂഹവ്യാപന ഘട്ടത്തിലാണ്. മെട്രോ നഗരങ്ങളിലും ഇത് വ്യാപിച്ചുകഴിഞ്ഞു. ഒമിക്രോണിന്റെ സാംക്രമിക വകഭേദമായ ബിഎ2 ലൈനേജും രാജ്യത്ത് സ്ഥിരീകരിച്ചതായും ഈയടുത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബി1.640.2 വകഭേദം നിരീക്ഷിച്ചുവരികയാണെന്നും ഇന്‍സാകോഗ് വ്യക്തമാക്കി.
ഹൈ ഹീൽസ് ചെരിപ്പ് ധരിക്കുന്നവരാണോ നിങ്ങൾ?: എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗങ്ങൾ
അതേസമയം, ബി1.640.2 ന്റെ വ്യാപനം സ്ഥിരീകരിച്ചിട്ടില്ലെന്നും ഇതുവരെ കണ്ടെത്തിയ ഒമിക്രോണ്‍ കേസുകളില്‍ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാത്തതോ നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളതോ ആണെന്നും ഇന്‍സാകോഗ് ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 525 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ടി പി ആര്‍ 17.78 ശതമാനമാണ്. 2.59 ലക്ഷം പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്ര, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നലെ നാല്‍പതിനായിരത്തിലധികം കോവിഡ് കേസുകള്‍ വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Omicron is now in community transmission stage in India and has become dominant in multiple metros: INSACOG pic.twitter.com/AURS2eu66R
— ANI (@ANI) January 23, 2022
Post Your Comments