ഫാഷനബിൾ ആയി നടക്കാൻ പല ഹൈ ഹീൽസ് ചെരിപ്പുകളാണ് ധരിക്കാറുള്ളത്. എന്നാൽ, ഇത്തരം ചെരിപ്പ് പതിവായി ധരിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഹൈഹീല്‍സ് ചെരുപ്പുകൾ പതിവായി ഉപയോഗിക്കുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ ഡീജനറേറ്റീവ് ആർത്രൈറ്റിസിന് കാരണമാകാമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി ലെ വിദഗ്ധർ പറയുന്നു.
മണിക്കൂറോളം ഹെെ ഹീൽസ് ചെരിപ്പ് ധരിക്കുമ്പോൾ എല്ലുകൾക്ക് ക്ഷതമുണ്ടാകാമെന്നും സന്ധിവാതത്തിന് കാരണമാകാമെന്നും വിദഗ്ധർ പറയുന്നു. സന്ധികൾക്കുണ്ടാകുന്ന ഗുരുതരവും നീണ്ടു നിൽക്കുന്നതുമായ അവസ്ഥയാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്. കാർട്ടിലേജ് വിഘടിക്കുക വഴി സന്ധികൾക്കുണ്ടാകുന്ന തകരാറ് മൂലമാണ് ഇതുണ്ടാകുന്നത്. സന്ധികള്‍ക്കുള്ളിലെ എല്ലുകൾ തമ്മിൽ ഉരസാനും വേദനയ്ക്കും ഇതു കാരണമാകും.
Read Also :രാജ്യത്ത് കൊവിഡ് കണക്കുകൾ ഇന്നും മൂന്ന് ലക്ഷം കടന്നു: നിയന്ത്രണങ്ങൾ കടുപ്പിച്ചു
ഹൈഹീൽസ് ചെരുപ്പ് കാൽപ്പാദങ്ങളുടെ എല്ലുകളിൽ ഭാരം വരുത്തുകയും ഇത് ഫോർ–ഫുട് പെയ്നിന് കാരണമാകുകയും ചെയ്യും. ഹീൽസ് ധരിക്കുന്നത് മുട്ടുകളിലും കാൽവിരലുകളിലും അമിത മർദ്ദം ഏൽപ്പിക്കുകയും അവയ്ക്ക് വേദനവരികയും ചെയ്യും. കൂടാതെ സന്ധിവാതം, നടുവേദന, അരക്കെട്ടിന് വേദന, മുട്ടുവേദന ഇവയ്ക്കും കാരണമാകുമെന്നും മിക്ക പഠനങ്ങളും പറയുന്നു.
\
Post Your Comments