ചണ്ഡീഗഡ്: മാസ്‌ക് ധരിക്കാതിരുന്നതിന് പിഴ ചുമത്താന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ കയ്യേറ്റ ശ്രമം നടന്നതായി പരാതി. ഉദ്യോഗസ്ഥയുടെ നടപടിയിൽ കുപിതനായ യുവാവ് പോലീസുകാരിയുടെ കൈയില്‍ ഇരുന്ന ഫോണ്‍ തട്ടിപ്പറിച്ചെടുത്ത് നിലത്തെറിഞ്ഞ് നശിപ്പിക്കുകയായിരുന്നു. തുടർന്നും പിഴ ചുമർത്താൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയുടെ മുന്നില്‍ വച്ച് കത്രിക ഉപയോഗിച്ച് യുവാവ് സ്വയം കുത്തി പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു. വിക്രാന്ത് ജോഷി എന്ന യുവാവാണ് പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച പോലീസ് കര്‍ശനമായ പരിശോധന തുടരുന്നതിനിടെയാണ് സ്വന്തം കടയില്‍ നിന്ന യുവാവ് മാസ്‌ക് ധരിക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് ഉദ്യോഗസ്ഥ പിഴ ചുമത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ആക്രമണത്തിന് മുതിരുകയായിരുന്നു. മാസ്‌ക് ധരിക്കാതെ യുവാവ് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡ്യൂട്ടി ചെയ്യാനാണ് ശ്രമിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥ പറയുന്നു.
രാജ്യത്ത് ഒമിക്രോണ്‍ സമൂഹവ്യാപനത്തിലേക്ക്: മെട്രോ നഗരങ്ങളില്‍ വ്യാപനമുണ്ടായതായി ഇന്‍സാകോഗ്
മാസ്‌ക് ധരിക്കാനും പിഴ അടയ്ക്കാനും വിക്രാന്ത് ജോഷിയോട് ആവശ്യപ്പെടുകയായിരുന്നു എന്നും എന്നാൽ ഇതുകേട്ട യുവാവ് കുപിതനാകുകയും ഒച്ചയെടുക്കുകയും ചെയ്തുവെന്നും ഉദ്യോഗസ്ഥ പറയുന്നു. യുവാവിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തന്റെ കൈയിലിരുന്ന ഫോണ്‍ തട്ടിപ്പറിച്ചതായും തുടര്‍ന്ന് നിലത്തേയ്ക്ക് എറിഞ്ഞ് നശിപ്പിച്ചതായും പോലീസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ പറയുന്നു.
പിഴ ചുമത്തുന്നതില്‍ നിന്ന് പിന്മാറാന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തിരുന്നതിനെ തുടർന്ന് യുവാവ് സ്വയം കുത്തിപ്പരിക്കേല്‍പ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായും യുവാവിനെ ഒടുവില്‍ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
Post Your Comments