
കൊച്ചി: മാരക ലഹരി മരുന്നുകളുമായി യുവതി പിടിയിൽ. കൊച്ചി സ്വദേശി ജ്യോതിയാണ് തൃപ്പൂണിത്തുറയിലെ അപ്പാർട്ട്മെന്റിൽ നിന്നും പിടിയിലായത്. 90ഗ്രാം എംഡിഎംഎ, 9 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു.
സ്റ്റാച്യു ജംഗ്ഷന് സമീപത്തെ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്. ഹിൽപാലസ് പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ജ്യോതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments