IdukkiLatest NewsKeralaNattuvarthaNews

ഇടുക്കിയില്‍ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

ഇടുക്കി: കാഞ്ഞാറിന് സമീപം സുഹൃത്തിനെ വെട്ടിക്കൊന്നു. പൂച്ചപ്ര സ്വദേശി സനലാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സനലിന്റെ സുഹൃത്ത് അരുണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ നടന്ന സംഭവത്തിൽ അരുണിന്റെ വീട്ടില്‍വെച്ചാണ് സനലിനെ വെട്ടിക്കൊന്നത്.

അവിവാഹിതനായ അരുണ്‍ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ വെച്ച്‌ ഇരുവരും മദ്യപിക്കുന്നത് പതിവായിരുന്നു. മദ്യപാനത്തിനിടെ തര്‍ക്കമുണ്ടാവുകയും ഇതിനിടയില്‍ അരുണ്‍ വാക്കത്തിയെടുത്ത് സനലിനെ വെട്ടുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു. വെട്ടേറ്റ സനല്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. താനാണ് വെട്ടിയതെന്ന് സംഭവ സ്ഥലത്ത് ആദ്യം എത്തിയ നാട്ടുകാരനോട് അരുണ്‍ പറഞ്ഞതായി നാട്ടുകാര്‍ പോലീസിന് മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button