കൊച്ചി: കേരള സ്റ്റേറ്റ് സെറികൾച്ചർ കോ-ഓപ്പറേറ്റീവ് അപെക്സ് സൊസൈറ്റിയിൽ (സെറിഫെഡ്) നടന്നത് കേരളം കണ്ട ഏറ്റവും വലിയ തൊഴിൽ കുംഭകോണങ്ങളിൽ ഒന്നാണെന്ന് ഹൈക്കോടതി. മുന്നൂറോളം പേർ അനധികൃതമായി നിർമിക്കപ്പെട്ടിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഇത്രയധികം ജീവനക്കാരെ നിയമവിരുദ്ധമായി നിയമിച്ചത് സർക്കാർ നാമനിർദേശം ചെയ്ത ഡയറക്ടർ ബോർഡ് തന്നെയാണ്. കേരളത്തിലെ ഓരോ ജില്ലകളിലും ഓഫീസ് തുറന്നായിരുന്നു ഈ നിയമനങ്ങൾ നടത്തിയത്. ഒടുക്കം, ബോർഡിന്റെ നിലനിൽപ്പുതന്നെ അപകടത്തിലായപ്പോൾ, 271 ജീവനക്കാരെ വിവിധ വകുപ്പുകളിലേക്ക് സർക്കാർ പുനർവിന്യസിച്ചു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അറിഞ്ഞു കൊണ്ടാണ് ഈ ക്രമക്കേട് നടന്നെന്ന് ജസ്റ്റിസ് എ.എൻ നഗരേഷ് പറയുന്നു.
സെറിഫെഡ് പൂട്ടാനുള്ള സർക്കാർ തീരുമാനം ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി ഇപ്രകാരം ഉത്തരവിട്ടത്. എന്നാൽ, ഹർജിക്കാർ അനധികൃത നിയമങ്ങളെ ചോദ്യം ചെയ്തിരുന്നില്ല. സെറിഫെഡിന്റെ തകർച്ചക്കുള്ള പ്രധാനകാരണം ജീവനക്കാരുടെ അനധികൃത നിയമനമാണെന്ന് അക്കൗണ്ട് ജനറൽ, പ്ലാനിങ് ബോർഡ്, ധനകാര്യവകുപ്പ്, എന്നിവയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കോടതി വിലയിരുത്തി.
Post Your Comments