കൊടിയത്തൂർ: അറവിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയത് നാട്ടുകാരെ ആശങ്കയിലാക്കി. ഗോതമ്പ് റോഡിൽ നിന്ന് വിരണ്ടോടിയ പോത്ത് ഏഴു മണിക്കൂറോളം പരിഭ്രാന്തി പരത്തി. നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ പിടികൂടാനായത്.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചിനാണ് സംഭവം. മണിക്കൂറുകളോളം പലയിടങ്ങളിലായി ഓടിയ പോത്തിനെ 12 മണിയോടെയാണ് എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിലെ ഗോതമ്പ് റോഡ് അങ്ങാടിയിൽ വെച്ച് നാട്ടുകാരും മുക്കം ഫയർഫോഴ്സും ചേർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
Read Also : പുതുപ്പാടിയിൽ സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി
ഇസ്മായിൽ എന്നയാളുടെ പോത്താണ് വിരണ്ടോടിയത്. ഒരാളെ കുത്തി പരിക്കേൽപ്പിക്കുകയും നിരവധി വാഹനങ്ങൾ തകർക്കുകയും ചെയ്തു. കുത്തേറ്റയാൾക്ക് നിസ്സാര പരിക്കുപറ്റി. പോത്തിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയും പലർക്കും ചെറിയതോതിലുള്ള പരിക്കുകളേറ്റിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിന് മുക്കംഅഗ്നിശമന സേനയിലെ ഓഫിസർ ഷംസുദ്ദീൻ, ഗ്രേഡ് സ്റ്റേഷൻ ഓഫിസർ ഫയസ് അഗസ്റ്റിൻ, ഓഫിസർമാരായ ജലീൽ, ഷൈബിൻ, ജയേഷ്, ജിതിൻ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.
Post Your Comments