ThrissurNattuvarthaLatest NewsKeralaNews

ഉത്സവത്തിന് എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു : ഭയന്നോടിയത് കിലോമീറ്ററോളം

ഏഴാം കല്ല് പനക്കപറമ്പിൽ കുടുംബ ക്ഷേത്രോത്സവത്തിന് എത്തിച്ച മുള്ളത്ത് ഗണപതി എന്ന ആനയാണ് ഭയന്നോടിയത്

തൃശൂർ: വാടാനപ്പള്ളി ഏഴാം കല്ലിൽ ഉത്സവത്തിന് എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. ഏഴാം കല്ല് പനക്കപറമ്പിൽ കുടുംബ ക്ഷേത്രോത്സവത്തിന് എത്തിച്ച മുള്ളത്ത് ഗണപതി എന്ന ആനയാണ് ഭയന്നോടിയത്. തുടർന്ന്, ആന രണ്ട് കിലോമീറ്ററോളം ഭയന്നോടി.

Read Also : തീവ്രവാദ സംഘടനകളിൽ ചേർന്ന് പ്രവർത്തിച്ചു: രണ്ടു പേർക്ക് വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം

പുലർച്ചെയായിരുന്നു സംഭവം. പാപ്പാന്മാർ വെള്ളം കൊടുക്കുമ്പോഴായിരുന്നു ആന ഭയന്ന് ഓടിയത്. ഓട്ടത്തിനിടെ ആന മതിൽ തകർത്തു. രാവിലെ അഞ്ചേമുക്കാലോടെ മാമ്പുള്ളിക്കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ച് എലിഫന്റ് സ്ക്വാഡ് ആണ് ആനയെ തളച്ചത്.

Read Also : കൊച്ചിയിലെ വിഷപ്പുക, പ്രധാനമന്ത്രിയുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് ഹാഷ് ടാഗ് കാമ്പയിന്‍ ആരംഭിച്ച് സന്ദീപ് വാര്യര്‍

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button