ആലുവ: ആലുവയിൽ കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മൂന്നുപേർ പിടിയിൽ. ചൂർണിക്കര മുട്ടം ആനമുട്ടിക്കടവ് അബ്ദുൾ സലാം (46), പാലക്കാട് മുക്കാലി നാക്കുഴിക്കാട്ട് ഷാജി മാത്യു (45), എസ്എൻ പുരത്ത് മാധവ് ഹോട്ടൽ നടത്തുന്ന കോഴിക്കാട്ട് സ്വദേശി സത്യദേവൻ (61) എന്നിവരാണ് പിടിയിലായത്.
അബ്ദുൾ സലാമും ഷാജി മാത്യുവും 250 ഗ്രാം കഞ്ചാവുമായും സത്യദേവൻ 250 ഹാൻസ് പാക്കറ്റുകളുമായും ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ വിൽപ്പനയ്ക്ക് കൊണ്ടുവന്നതാണ് കഞ്ചാവ്. ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. പ്രതികളിൽ നിന്നു കഞ്ചാവ് വിറ്റ് കിട്ടിയ 42,000 രൂപയും കണ്ടെടുത്തിട്ടുണ്ട്.
ഹോട്ടലിൽ രഹസ്യമായി വിൽപ്പനയ്ക്ക് വച്ചിരിക്കുകയായിരുന്നു ഹാൻസ്. ഷാജി മാത്യു നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം നടന്ന റെയ്ഡിന് എസ്എച്ച് ഒ എൽ. അനിൽകുമാർ, എസ്ഐമാരായ എസ്.ഷമീർ, എം. എസ്. ഷെറി, അബ്ദുൾ റൗഫ്, എഎസ്ഐ ഇക്ബാൽ സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, എൻ.എ മുഹമ്മദ് അമീർ എന്നിവർ നേതൃത്വം നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments