ന്യൂഡൽഹി: യു.എസ് സൈന്യം അഫ്ഗാനിലുപേക്ഷിച്ച ആയുധങ്ങൾ ഇന്ത്യാ വിരുദ്ധ ശക്തികളുടെ കയ്യിൽലെത്തിയെന്ന് റിപ്പോർട്ട്. ഇതു തെളിയിക്കുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
ഈയിടെ ഭീകരവാദികൾ പുറത്തുവിട്ട ഒരു വിഡിയോയിൽ, ഭീകരരുടെ കയ്യിൽ അമേരിക്കൻ നിർമ്മിത റൈഫിളുകളും പിസ്റ്റളുകളുമാണ് കാണപ്പെടുന്നത്. ഇതു കൂടാതെ, അടുത്തകാലത്തായി കാശ്മീരിൽ വിവിധ ഓപ്പറേഷൻ മുകളിൽ കൊല്ലപ്പെട്ട 6 വിദേശ തീവ്രവാദികളും കൈവശം വച്ചിരുന്ന ആയുധങ്ങൾ അമേരിക്ക നിർമ്മിതമായിരുന്നു എന്ന് സൈന്യം വെളിപ്പെടുത്തി. എം4 കാർബൈൻ റൈഫിളുകളടക്കം ഭീകരരുടെ കയ്യിൽ നിന്നും കണ്ടെടുത്തിരുന്നു.
പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് എന്ന ഭീകര സംഘടനയുടെ വീഡിയോയിൽ, എം249 ഓട്ടോമാറ്റിക് റൈഫിളുകളും, 509 തോക്കുകളും എം4 കാർബൈൻ റൈഫിളുകളും കൈവശം വെച്ചിരിക്കുന്ന ഭീകരരെയാണ് കാണാൻ സാധിക്കുക. അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവാങ്ങിയ അമേരിക്ക ഉപേക്ഷിച്ചു പോയ ആയുധങ്ങൾ, വൻതോതിൽ താലിബാൻ ഭീകരർക്കു ലഭിച്ചിട്ടുണ്ട്. ഇവയിൽ, നല്ലൊരു ശതമാനവും താലിബാൻ പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരർക്ക് വിൽക്കുകയാണ്. ഈ ആയുധങ്ങളാണ് കശ്മീരിലെത്തുന്നത് എന്ന് ഇന്റലിജൻസ് പറയുന്നു.
Post Your Comments