ErnakulamNattuvarthaLatest NewsKeralaNews

പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസ് : 50കാരന്​ ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

കുമ്പള സ്വദേശിയായ ഗംഗാധര എന്ന അശോക(50)യെയാണ് കാസര്‍​ഗോഡ് പോക്‌സോ കോടതി ജഡ്ജി എ.വി. ഉണ്ണികൃഷ്ണന്‍ ജീവപര്യന്തം കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചത്

കുമ്പള: പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കുമ്പള സ്വദേശിയായ ഗംഗാധര എന്ന അശോക(50)യെയാണ് കാസര്‍​ഗോഡ് പോക്‌സോ കോടതി ജഡ്ജി എ.വി. ഉണ്ണികൃഷ്ണന്‍ ജീവപര്യന്തം കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചത്.

ഒരു ലക്ഷം രൂപയാണ് പിഴ അടക്കേണ്ടത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ്​ അനുഭവിക്കണം. 2018 ജൂണിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ താമസസ്ഥലത്ത് കുട്ടിയെ കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് കേസ്.

Read Also : കോവിഡ് അണുബാധ പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണവും ചലനശേഷിയും കുറയ്ക്കുമോ? ആരോഗ്യ വിദഗ്‌ധർ പറയുന്നു…

പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുൻ കുമ്പള ഇന്‍സ്‌പെക്ടര്‍ കെ. പ്രേംസദനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button