Latest NewsIndia

ബിജെപിയിൽ ചേർന്നതിന് ശേഷം ആദ്യം കണ്ടത് മുലായം സിംഗിനെ; അച്ഛന്റെ അനുഗ്രഹം വാങ്ങാനെത്തി അപർണ യാദവ്

ലക്നൗ: ബിജെപിയിൽ ചേർന്നതിന് ശേഷം മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ അനുഗ്രഹം വാങ്ങാനെത്തി മരുമകൾ അപർണ യാദവ്. കഴിഞ്ഞ ദിവസമാണ് സമാജ്‍വാദി പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ മരുമകൾ ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. അപർണയുടെ ഈ തീരുമാനം സമാജ്‍വാദി പാർട്ടിക്ക് വൻ ആഘാതമാണ് ഉണ്ടാക്കിയത്.

പിതാവിൽ നിന്നും അനുഗ്രഹം വാങ്ങുന്ന ചിത്രം അപർണ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ബിജെപിയിൽ ചേർന്നതിനു ശേഷം ലഖ്നൗവിലെത്തി ആദ്യം അച്ഛന്റെ അനുഗ്രഹമാണ് വാങ്ങിയതെന്ന് അവർ ചിത്രത്തിനു താഴെ കുറച്ചിരുന്നു. മുലായം സിംഗിന്റെ ഇളയ മകൻ പ്രതീക് യാദവിന്റെ ഭാര്യയാണ് അപർണ യാദവ്. ലക്‌നൗവിൽ എത്തിയ അപർണയ്ക്ക് വൻ സ്വീകരണമാണ് ബിജെപി പ്രവർത്തകർ നൽകിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പാത പിന്തുടരുമെന്ന് ബിജെപി അംഗത്വം സ്വീകരിച്ചതിന് ശേഷം അവർ വ്യക്തമാക്കിയിരുന്നു.
ഈ പാർട്ടിയിൽ ഞാൻ ചേർന്നത് തന്നെ രാജ്യത്തെ സേവിക്കുന്നതിന് വേണ്ടിയാണെന്നും മുലായം സിംഗ് യാദവിന്റെ അനുഗ്രഹം എല്ലായ്പ്പോഴും എന്നോടൊപ്പം ഉണ്ടെന്നും അപർണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button