സിറിയ : സിറിയയിലെ ജയിലില്‍ അക്രമം നടത്തിയ 23 ഐഎസ് ഭീകരരെ കുര്‍ദിഷ് സൈന്യം വെടി വെച്ച് കൊലപ്പെടുത്തി. വടക്ക് കിഴക്കന്‍ സിറിയയിലെ ഹസാകെ പ്രവിശ്യയിലെ ഘ്വായന്‍ ജയിലില്‍ കഴിയുന്ന കൂട്ടാളികളെ രക്ഷിക്കാനാണ് ഭീകരര്‍ ജയില്‍ അക്രമിച്ചത് . യുഎസ് പിന്തുണയുള്ള എസ്ഡിഎഫ് സേനയിലെ ഏഴ് അംഗങ്ങളും ഹസാകെയിലെ ജയിലിന് നേരെ ഐഎസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിന്റെ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Read Also : ഇന്ത്യാ വിരുദ്ധ സന്ദേശങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്ന സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ക്ക് പൂട്ടുവീണു
തീവ്രവാദികള്‍ ജയിലിന് സമീപം കാര്‍ ബോംബ് സ്ഫോടനം നടത്തുകയും ജയിലില്‍ സുരക്ഷ ഒരുക്കുന്ന കുര്‍ദിഷ് സേനയെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്നാണ് കുര്‍ദിഷ് സേന ഐഎസ് ഭീകരര്‍ക്കെതിരെ തിരിച്ചടിച്ചത്. കുര്‍ദിഷ് സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 23 ഭീകരര്‍ കൊല്ലപ്പെട്ടു.
ഈ പ്രദേശത്ത് ഐസിസ് പോരാളികളും കുര്‍ദിഷ് സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. 2019 നു ശേഷം ഐഎസ് നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. വടക്ക് കിഴക്കന്‍ സിറിയയിലെ ഹസാകെയിലെ ജയിലില്‍ ഐഎസ് അംഗങ്ങളെന്ന് സംശയിക്കുന്നവരെ പാര്‍പ്പിച്ചിരിക്കുകയാണ്.
Post Your Comments