Latest NewsNewsInternational

കാണ്ഡഹാർ ഷിയാ പള്ളിയിലെ ചാവേറാക്രമണം: കൊടുംക്രൂരതകൾ തങ്ങളാണ് ചെയ്തതെന്ന് ഐ എസ് ഭീകരർ

കാബൂൾ : അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവിശ്യയിലെ ഷിയാ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനം തങ്ങൾ നടത്തിയതാണെന്ന് വ്യക്തമാക്കി ഐ.എസ്.ഭീകരന്മാർ. ഒരാഴ്ചയ്‌ക്കിടെ ഷിയാ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണത്തിൽ 47 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. 70 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ചാവേർ ആക്രമണമാണ് തങ്ങൾ നടത്തിയതെന്നും കുന്ദൂസിലെ ആക്രമണവും കാണ്ഡ ഹാറിലെ ആക്രമണവും തങ്ങൾ നിശ്ചയിച്ചതാണെന്നും ഐ.എസ് പ്രസ്താവനയിലൂടെ അറിയിച്ചു. ഐക്യരാഷ്‌ട്ര രക്ഷാകൗൺസിൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ചതിന് തൊട്ടുപിന്നാലെയാണ് കൊടുംക്രൂരതകൾ തങ്ങളാണ് ചെയ്യുന്നതെന്ന പ്രസ്താവനയുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ രംഗത്തെത്തിയത്.

Read Also  :  ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരം

ആഗസ്റ്റിൽ കാബൂൾ താലിബാൻ പിടിച്ച ശേഷം നിരവധി സ്‌ഫോടനങ്ങളാണ് അഫ്ഗാനിലെ വിവിധ പ്രദേശങ്ങളിൽ നടന്നത്. അഫ്ഗാനെ തങ്ങളുടെ അധീനതയിലാക്കാനുള്ള ശക്തമായ നീക്കമാണ് തുടർച്ചയായ ആക്രമണങ്ങളിലൂടെ ഐ.എസ്. നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button