തിരുവനന്തപുരം: ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തിയിരുന്നതായി ഡൽഹി പോലീസ് കണ്ടെത്തിയതിന് പിന്നാലെ, അന്വേഷണം ആരംഭിച്ച് കേരള പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെട്ടു. കേരളാ ഇന്റലിജിൻസ് മേധാവി എഡിജിപി മനോജ് എബ്രഹാം വിഷയം നേരിട്ട് അന്വേഷിക്കും.
ഡൽഹിയിൽ നിന്നും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ വന്നതിന്റെ തെളിവുകൾ ഡൽഹി പോലീസ് കേരളത്തിന് കൈമാറും. കേരള ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യം ചെയ്യൽ തുടരും. മുഹമ്മദ് ഷാനവാസ് കേരളത്തിൽ എത്തിയിരുന്നതായി നേരത്തെ ഡൽഹി പോലീസ് വ്യക്തമാക്കിയിരുന്നു. വനമേഖലയിൽ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഡൽഹി സ്പെഷ്യൽ സെൽ അറിയിച്ചു
Post Your Comments