
മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകളിൽ തുറക്കാൻ തീരുമാനിച്ചു മഹാരാഷ്ട്ര സർക്കാർ. തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വര്‍ഷ ഗെയ്ഖ്‌വാദ്.
read also:സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ പരീക്ഷകൾ നേരിട്ട് നടത്തും: തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രാലയം
വിദ്യാഭ്യാസ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുമതി നല്‍കിയതായും സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗരേഖ ഇന്ന് വൈകുന്നേരമോ നാളെയോ പുറത്തിറക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
കോവിഡിനെ തുടർന്ന് വീണ്ടും സ്‌കൂളുകള്‍ വീണ്ടും അടച്ചതിനെ എതിര്‍ത്ത് അധ്യാപകരും രക്ഷിതാക്കളും രംഗത്തുവന്നിരുന്നു. ഒമൈക്രോണ്‍ വ്യാപനം കുറയുകയാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍ ഈ സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.
Post Your Comments