റിയാദ്: സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ പരീക്ഷകൾ നേരിട്ട് നടത്താൻ തീരുമാനിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാലയങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ക്ലാസുകളെ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ വിഭാഗങ്ങളാക്കി തിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രാഥമിക വിദ്യാഭ്യാസത്തിനായിരിക്കും പ്രഥമ പരിഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ സ്‌കൂളുകളിലെ പ്രിൻസിപ്പൽ, മറ്റു ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് നൽകിയിട്ടുള്ള മാനദണ്ഡങ്ങളിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതിന് വ്യക്തമായ കാരണങ്ങളാൽ അസൗകര്യമുള്ള അധ്യാപകർക്ക് ഇളവ് അനുവദിക്കാം. സമൂഹ അകലം ഉറപ്പ് വരുത്തിക്കൊണ്ട് സ്‌കൂളുകളിൽ നടത്താൻ സാധിക്കാത്ത പാഠ്യ, പഠ്യേതര പരിപാടികൾ താത്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.
Read Also: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നു: പ്രതിദിന കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
Post Your Comments