ഇസ്ലാമാബാദ്: പാകിസ്ഥാനിൽ മതനിന്ദ നടത്തിയെന്നാരോപിച്ച് യുവതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. മുഹമ്മദ് നബിയുടെ കാർട്ടൂൺ ചിത്രം വാട്സാപ്പിൽ പങ്കുവെച്ചതിനാണ് കോടതി വധശിക്ഷ വിധിച്ചത്. അനീഖ അറ്റീഖി(26) എന്ന മുസ്ലിം യുവതിക്കെതിരെയാണ് കോടതി മനുഷ്യത്വരഹിതമായ നടപടിയെടുത്തത്.
20 വർഷത്തെ കഠിന തടവിന് ശേഷം വധശിക്ഷ നടപ്പാക്കണമെന്ന് കോടതി വിധിച്ചു. 2019-ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മൊബൈൽ ഗേമിംഗ് ആപ്പിലൂടെ അനീഖ മറ്റൊരു പാകിസ്ഥാനിയെ പരിചയപ്പെട്ടിരുന്നു. അനീഖ നബിയെ നിന്ദിക്കുകയും കാർട്ടൂൺ ചിത്രം വാട്സാപ്പിലൂടെ പങ്കുവെയ്ക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി ഇയാളാണ് പരാതി നൽകിയത്.
2020 മെയ് മാസത്തിലാണ് പോലീസ് യുവതിക്കെതിരെ കേസെടുത്തത്. തുടർന്നാണ് കോടതി 20 വർഷത്തെ തടവും വധശിക്ഷയും വിധിച്ചത്. വധശിക്ഷ വരെ ലഭിക്കാൻ സാധ്യതയുള്ള കുറ്റമായിട്ടാണ് മതനിന്ദയെ പാകിസ്ഥാൻ കണക്കാക്കുന്നത്.
Post Your Comments