തിരുവനന്തപുരം: സംസ്ഥാനത്ത് ഓക്സിജനും ഐ.സി.യുവും വെന്‍റിലേറ്റര്‍ കിടക്കകളും വേണ്ട ഗുരുതര രോഗികളുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്. കോവിഡ് ബാധിച്ച് വെന്‍റിലേറ്ററിലേക്ക് മാറ്റേണ്ടി വന്ന രോഗികള്‍ കഴിഞ്ഞ ആഴ്ച്ചയേക്കാള്‍ പത്ത് ശതമാനം കൂടുതലായെന്നും ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 29 ശതമാനത്തോളം കൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
Also Read:ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് ബോളണ്ട് പാര്‍ക്കില്‍ തുടക്കമാവും
ഓക്സിജന്‍ കിടക്കകള്‍ ആവശ്യമുള്ളവര്‍ 41 ശതമാനമാണ് ഇപ്പോൾ സംസ്ഥാനത്ത് കൂടുതലായിട്ടുള്ളത്. ജനുവരിയുടെ തുടക്കത്തിൽ ഗുരുതര രോഗികളുടെ എണ്ണത്തിലുണ്ടായിരുന്ന കുറവ് ഒരാഴ്ചയ്ക്കിടയിൽ മാറി മറിയുകയായിരുന്നു. ഒരാഴ്ച്ചക്കിടെയാണ് ഗുരുതര രോഗികളുടെ എണ്ണത്തില്‍ വലിയ കുതിപ്പുണ്ടായതെന്നാണ് പറയപ്പെടുന്നത്.
ആകെ രോഗികളുടെ എണ്ണത്തിലും ഈ ആഴ്ച്ച 204 ശതമാനം വര്‍ധനവാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. ജനുവരിയുടെ തുടക്കത്തിൽ മുവ്വായിരം കേസുകൾ ഒക്കെയാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിരുന്നുന്നത്. അതാണ് ഇപ്പോൾ ഇരുപതിനായിരത്തിലേക്ക് മാറിയത്.
Post Your Comments