Latest NewsKeralaNews

നടൻ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി : നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. താൻ പൂർണ ആരോഗ്യവാനാണെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചതായും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

‘എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ഞാൻ ക്വാറന്റൈനിലാണ്. ചെറിയ ഒരു പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഈ അവസ്ഥയിൽ എല്ലാവരും സാമൂഹിക അകലം പാലിക്കുകയും ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും ചെയ്യണം. നിങ്ങൾ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരെ സുരക്ഷിതമാക്കാനുള്ള മനസ്സുണ്ടാവുകയും വേണം’- സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ നടൻ മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിൽ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സിനിമയുടെ ഷൂട്ടിംഗ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പാപ്പനിലാണ്‌ സുരേഷ് ഗോപി ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button