PathanamthittaLatest NewsKeralaNews

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട നാളെ അടക്കും

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട നാളെ അടക്കും. ഇന്ന് രാത്രി വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്താം. ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വര്‍ഷത്തെ മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാകും. ശബരിമലയില്‍ ഇതുവരെയുള്ള നടവരവ് 147 കോടി രൂപയാണ്.

Read Also : ധീരജ് കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി അറസ്റ്റില്‍, കത്തിയടക്കമുള്ള പ്രധാന തെളിവുകള്‍ കണ്ടെത്തിയില്ല

നാളെ പന്തളം രാജപ്രതിനിധി പരമ്പരാഗത ആചാരപ്രകാരം ദര്‍ശനം നടത്തിയശേഷം നട അടക്കും. തിരുവാഭരണങ്ങളുമായി പരമ്പരാഗത കാനനപാതയിലൂടെ രാജപ്രതിനിധി പന്തളത്തേക്ക് മടങ്ങും.

കഴിഞ്ഞദിവസം പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ ശബരിമല സന്നിധാനത്ത് നടന്ന കളഭാഭിഷേകത്തോടെ സന്നിധാനത്തെ അഭിഷേകങ്ങളും പ്രധാന പൂജകളും പൂര്‍ത്തിയായി. തുടര്‍ന്ന് രാത്രിയില്‍ ശരംകുത്തിയിലേക്ക് ഏഴുന്നള്ളത്ത് നടന്നു. കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 12ന് നട തുറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button